മട്ടന്നൂര്‍: പഴശി അണക്കെട്ടിന്റെ തകരാറിലായ ഷട്ടറുകള്മാറ്റി പുതിയതു സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. പ്രവൃത്തി നടക്കുന്നതിനാല്‍ അണക്കെട്ടിനു മുകളിലൂടെയുളള വാഹനഗതാഗതം അഞ്ചുദിവസത്തേക്ക് നിരോധിച്ചു. അണക്കെട്ടിന്റെ തകരാറിലായ നാലുഷട്ടറുകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ചു പ്രവൃത്തി നടത്തുന്നതുകൊണ്ടാണ് വാഹനഗതാഗതം നിരോധിച്ചത്. ഏഴുകോടിരൂപ ചെലവില്‍ 14 ഷട്ടറുകളാണ് പുതുതായി നിര്‍മ്മിക്കുന്നത്.
കോഴിക്കോടുളള ഒരു കമ്പനിയാണ് കരാറുകാര്‍. മാസങ്ങള്‍ക്കു മുമ്പ് ഇവര്‍ പ്രവൃത്തി ആരംഭിച്ചുവെങ്കിലും ഷട്ടറുകള്‍ ഘടിപ്പിക്കാനായിരുന്നില്ല. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഷട്ടറുകള്‍ തുറക്കാനാവാതെ വന്നതോടെ ഡാംകരകവിഞ്ഞൊഴുകി കോടികളുടെ നഷ്ടമുണ്ടായിരുന്നു.

Keywords: Kerala, Kannur, Dam, Mattannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق