കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ എ വണ്‍ ഗ്രേഡായി ഉയര്‍ത്താന്‍ ശുപാര്‍ശ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ വാര്‍ഷിക വരുമാനം വര്‍ധിച്ചതിനാല്‍ എ വണ്‍ ഗ്രേഡായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അശോക് ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌റ്റേഷന്റെ ശുചിത്വം പരിശോധിക്കാനെത്തിയതായിരുന്നു അശോക ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം.
Ashok-Gupta in Kannur


50 കോടി രൂപ വാര്‍ഷിക വരുമാനമുള്ള സ്‌റ്റേഷനെയാണ് എ വണ്‍ ഗ്രേഡിലേക്ക് ഉയര്‍ത്തുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ണൂരില്‍ 48 കോടി രൂപ വരുമാനം ലഭിച്ചു. നിലവില്‍ എ ഗ്രേഡ് സ്‌റ്റേഷനാണ് കണ്ണൂര്‍. 5 വര്‍ഷം കൂടുമ്പോഴാണ് കാറ്റഗറി മാറ്റം വരിക. ഗ്രേഡ് വര്‍ധിച്ചാല്‍ നിരവധി വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. നിലവില്‍ 5 കോടി രൂപയുടെ 31 പ്രവൃത്തികള്‍ക്ക് റെയില്‍വേ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 1.5 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

റെയില്‍വേ സ്‌റ്റേഷനില്‍ സിസിടിവി, ട്രാക്കിലെ മാലിന്യം നീക്കം ചെയ്യാന്‍ കോണ്‍ക്‌റീറ്റ് അപ്‌റോണ്‍, എല്ലാ ഫഌറ്റ്‌ഫോമിലും കക്കൂസ്, റിഫ്‌റഷമെന്റ് സെന്റര്‍, ഫഌറ്റ്‌ഫോമിന്റെ നീളം വര്‍ധിപ്പിക്കല്‍, ലിഫ്റ്റ് സൗകര്യം എന്നിവയേര്‍പ്പെടുത്തും. സാമ്പത്തികം അനുവദിക്കുന്ന മുറക്കേ പ്രവൃത്തി നടക്കുകയുള്ളൂ. കോണ്‍ക്രീറ്റ് ബെഞ്ചുകള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കും, സ്‌റ്റേഷനിലെ മറ്റ് ഭൗതിക സാഹചര്യവും വര്‍ധിപ്പിക്കും. രണ്ടാം ടിക്കറ്റ് കൗണ്ടറും പ്രവേശനകവാടവും നവീകരിക്കും. സ്‌റ്റേഷന്‍ പരിധിയിലെ സ്ഥലം പൂര്‍ണമായും താര്‍ ചെയ്ത് നവീകരിക്കും.

കണ്ണൂര്‍ സ്‌റ്റേഷന്‍ പൊതുവെ ശുചിയായി സൂക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ മാലിന്യ നിര്‍മാര്‍ജ് ജനത്തിന് പദ്ധതിയുണ്ടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാനും ഉത്തരവിട്ടു. സ്‌റ്റേഷനിലെ ഹോട്ടലുകള്‍ പരിശോധിക്കുകയും മാറ്റം വരുത്താന്‍ ആവശ്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു. ജനശതാബ്ദി എക്‌സപ്‌റസ് കണ്ണൂരിലേക്ക് നീട്ടുന്നത് ബജറ്റ് നിര്‍ദേശം മാത്‌റമാണെന്നും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗുപ്ത പറഞ്ഞു. അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനിയര്‍ മോഹന്‍ മേനോന്‍, മധു കൗര്‍, കണ്ണൂര്‍ സ്‌റ്റേഷന്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ടി വി സുരേഷ്‌കുമാര്‍, കെ സുനില്‍ കുമാര്‍ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

Keywords: Kannur, Railway, Train, Cleaning, Ashok Gupta, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم