കണ്ണൂര്‍: സ്വഭാവദൂഷ്യആരോപാണ വിധേയരായ ബി.ജെ. പി കണ്ണൂര്‍ ജില്ലാപ്രസിഡന്റ് കെ. രഞ്ചിത്തിനെതിരെയും മഹിളാമോര്‍ച്ച നേതാവിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ. പിയിലെ ഒരുവിഭാഗം ജില്ലാനേതാക്കള്‍ പരസ്യമായി രംഗത്ത്.
ജില്ലാപ്രസിഡന്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം തകരുന്നതാണെന്നും ഇരു നേതാക്കള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ. പി ജില്ലാജനറല്‍ സെക്രട്ടറിമാരായ യു.ടി ജയന്തന്‍, എ. അശോകന്‍എന്നിവര്‍ സംസ്ഥാന പ്രസിഡന്റിന് നിവേദനം നല്‍കി. മഹിളാമോര്‍ച്ചാ നേതാവിന്റെ ഭര്‍ത്താവ് ബി.ജെ. പി ജില്ലാപ്രസിഡന്റുമായി അവര്‍ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റടക്കമുളള നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഈവിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണദാസടക്കമുളള നേതാക്കള്‍ പങ്കെടുത്ത ജില്ലാഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് തന്റെ നിരപരാധിത്വം വിവരിച്ചുവെങ്കിലും തൃപ്തരാവാതെ ഈക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സമിതി അന്വേഷണവും നടത്തി.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മഹിളാമോര്‍ച്ചാ നേതാവിനെയും ബന്ധുക്കളെയും 2012 ഡിസംബര്‍ കണ്ണൂരിലേക്ക് വിളിപ്പിച്ചുവെങ്കിലും മഹിളാമോര്‍ച്ചാ നേതാവ് ഹാജരായില്ല. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട കരുണാകരന്‍ മാസ്റ്റര്‍ ജില്ലാഭാരവാഹിയോഗം ഡിസംബര്‍ 23നകം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പ്രസിഡന്റ് അനുവദിക്കാത്തതിനാല്‍ ഇതുവരെ നടന്നില്ല. ഈ സംഭവം അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടും കണ്ടില്ല. ഈ സംഭവത്തിനെ തുടര്‍ന്നുണ്ടായ വാര്‍ത്തകള്‍ പുറത്തുവന്നതിനാല്‍ പ്രവര്‍ത്തകര്‍ അപമാനിതരയായിരിക്കുകയാണ്.
ആരോപണവിധേയരായ രണ്ടുപേരും സംഘടനാചുമതലയില്‍ നിന്നും മാറ്റികൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് ജില്ലാഭാരവാഹി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് യു. ടി ജയന്തന്‍, എ. അശോകന്‍എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق