കണ്ണൂരില്‍ മതിലിടിഞ്ഞ് വിദ്യാര്‍ത്ഥിയും സെക്യൂരിറ്റി ജീവനക്കാരനും മരിച്ചു

GANGADHARAN valiyannur
Gangadharan
കണ്ണൂര്‍: കണ്ണൂരിലെ രണ്ടിടങ്ങളില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞ് രണ്ടുമരണം. പാനൂര്‍ ഈസ്റ്റ് വളള്യായിലെ മതിലിടിഞ്ഞ് പത്താംക്‌ളാസ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടിലെ വലിയന്നൂരില്‍ ബസ് കാത്തരിപ്പ് കേന്ദ്രത്തിനു മുകളില്‍ വീട്ടുമതിലിടിഞ്ഞ് വീണു സെക്യൂരിറ്റി ജീവനക്കാരനുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തം.

രാവിലെ ഒന്‍പതരമണിക്കാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി വളള്യായി കുളത്തിന്റെവിട രാജ് ഭവനില്‍ രോഹിത് (15) ഉമാമഹേശ്വേരി ക്ഷേത്രത്തിനു സമീപമുളള സ്വകാര്യവ്യക്തിയുടെ വീട്ടുമതില്‍ ദേഹത്ത് ഇടിഞ്ഞുവീണ് മരിച്ചത്.വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.

Rohith
Rohith
രോഹിത് പൂര്‍ണ്ണമായും തകര്‍ന്നു വീണ മതിലിനടിയിലാണുണ്ടായിരുന്നത്. തൊട്ടടരികിലുണ്ടായിരുന്ന കുട കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് കല്ലുകള്‍ നീക്കം ചെയ്തപ്പോള്‍ രോഹിതിനെ കണ്ടെത്തിയത്. അപ്പോഴെക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു. വിമുക്തഭടനായ ഉച്ചമ്പളളി രാജീവന്‍ ഹേമദമ്പതികളുടെ മകനാണ്.

സഹോദരി: രഹന(രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി) മൃതദേഹം തലശേരി ജനറല്‍ ആശുപത്രിനിന്നും പോസ്റ്റുമോര്‍ട്ടം ചെയ്തു വീട്ടിലെത്തിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.

വലിയന്നൂരില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുണ്ടായിരുന്ന ചെങ്കല്ലുകൊണ്ട് പണിത വീട്ടുമതിലാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന വലിയന്നൂര്‍ തുണ്ടിക്കോത്ത് ക്ഷേത്രത്തിനു സമീപത്തെ ചൂളിക്കണ്ടി ഗംഗാധരനാ(60)ണ് മരിച്ചത്. സാരമായി പരിക്കേറ്റ തോട്ടട ഐ.ടി. ഐ വിദ്യാര്‍ത്ഥി വൈശാഖിനെ(17) പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി സായൂജ്(20) ജിബന്‍(18) ലതേഷ്(20) എന്നിവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കനത്തമഴയ്ക്കിടെ ഷെല്‍ട്ടറിനു പിന്നില്‍ ഉയരത്തിലുളള വീടിന്റെ ചെങ്കല്‍ മതില്‍ ഇടിഞ്ഞു വീണു തകരുകയായിരുന്നു. തൂണുകള്‍ആസ് ബറ്റോസ് ഷീറ്റ് മേഞ്ഞുണ്ടാക്കിയ ഷെല്‍ട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഷെല്‍ട്ടറിലുണ്ടായിരുന്ന അഞ്ചുപേരും മണ്ണിനും കല്ലിനും അടിയിലായി കുടുങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വാഹനയാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കണ്ണൂരില്‍ നിന്നും അഗ്‌നിശമനസേനയുമെത്തി. ഗംഗാധരന്‍ ആശുപത്രിയിലെത്തും മുമ്പെ മരിച്ചിരുന്നു. പുറത്തെടുക്കുമ്പോള്‍ വൈശാഖ് അബോധാവസ്ഥയിലായിരുന്നു. കണ്ണൂരിലെ കെ.കെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഗംഗാധരന്‍.

ഭാര്യ: പ്രേമജ. മക്കള്‍: ഷനിത്ത്, അജി, ഗീത,രജി, ബാബു, ബിജു, ഉമ, ലീന. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പയ്യാമ്പലത്ത്.

Keywords: Kerala, Kannur, Landslide, dies, Security, student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم