മട്ടന്നൂര്‍: വിദേശനിര്‍മ്മിത സ്പ്രിംഗ് കത്തിയുമായി മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. ശിവപുരം പറമ്മല്‍ വീട്ടില്‍ സി. താജുദ്ദീന്‍(24) ശിവപുരം ഞാലില്‍ അഷ്‌കര്‍ (26) ശിവപുരം മെട്ടയിലെ ജാസിന്‍ യൂസഫ്(19) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉരുവച്ചാലില്‍ നിന്നും എസ്. ഐ കെ.വി പ്രമോദനും സംഘവും പിടികൂടിയത്.
ശിവപുരം ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഇവരെ വാഹനപരിശോധനയ്ക്കിടെ പൊലിസ് ചോദ്യം ചെയ്തപ്പോഴാണ് വിദേശനിര്‍മ്മിത കത്തിലഭിച്ചത്. ഇവര്‍ സഞ്ചരിച്ച കെ. എല്‍ 58ഡി 7553 നമ്പര്‍ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. ലൈറ്ററും ടോര്‍ച്ചുമടങ്ങിയതാണ് ഏഴിഞ്ച് നീളത്തിലുളള വിദേശ നിര്‍മ്മിത കത്തി.
ആര്‍.എസ്.എസിനെതിരെയുളള ലഘുലേഖകളും എസ്.ഡി.പി.ഐയുടെ പേര് ആലേഖനം ചെയ്ത തൊപ്പിയും അഞ്ച് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്. ഡി. പി. ഐ മുന്‍ ശിവപുരം ബ്രാഞ്ച് സെക്രട്ടറിയായ താജുദ്ദീന്‍ 2008ല്‍ ഉരുവച്ചാലിലെ സി. പി. എം പ്രവര്‍ത്തകന്‍ സജീവനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്തെ എസ്. ഡി. പി. ഐക്കാരുടെ വീടുകളില്‍ പൊലിസ് വ്യാപകമായ റെയ്ഡ് നടത്തി. പേരാവൂര്‍ സി. ഐ ഷാജി നേതൃത്വം നല്‍കി.
Keywords: Kerala, SDPI, Kannur, arrest, police, raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق