File photo |
കണ്ണൂര്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വീഴ്ച ഒരിക്കലും സംഭവിക്കരുതായിരുന്നു. വിധ്വംസക ശക്തികള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹംപറഞ്ഞു. നാറാത്ത് യോഗ പരിശീലനത്തിന്റെ മറവില്‍ ആയുധപരിശീലനം തന്നെയാണ് നടത്തിയത്. ഭീകരത ലക്ഷ്യമിട്ടാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് പണമൊഴുകിയെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെയുളള ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ വനിതകള്‍ മാത്രം രംഗത്തുവന്നാല്‍ പോരാ. മുഴുവന്‍ വര്‍ഗ ബഹുജനപ്രസ്ഥാനങ്ങളും ഈക്കാര്യത്തില്‍ ഒറ്റകെട്ടായിരംഗത്തിറങ്ങണം. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. പൊതുവിതരണ സംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. അഴിമതി വ്യവസായമാക്കിയ കേന്ദ്രമന്ത്രിമാര്‍ ആരാണ് കേമന്‍ എന്നരീതിയില്‍ മത്സരിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.
Keywords: M.V. Govindan, CPM, Narath, Kannur, Kerala, Kannur Vartha, Kannur News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق