കണ്ണൂര്‍: മക്കയില്‍ കേയി റുബാത്ത് പുനര്‍നിര്‍മ്മിക്കുന്നതിനു പകരം മലബാറില്‍ ആശുപത്രി സ്ഥാപിക്കണമെന്ന് തലശ്ശേരിയില കേയീസ് ആന്‍സിസ്റ്ററല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തലശ്ശേരിക്കാരനായ മായിന്‍കുട്ടി കേയി വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വിശ്രമിക്കാനായി മക്കയില്‍ നിര്‍മ്മിച്ചതാണ് കേയി റൂബാത്ത്. പില്‍ക്കാലത്ത് മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഇത് പൊളിച്ചുനീക്കി. ഇതിന്റെ ഭാഗമായി അവകാശികള്‍ക്ക് അയ്യായിരം കോടി രൂപ സൗദി ഭരണാധികാരികളില്‍ നിന്ന് ലഭിക്കുമെന്നാണ് പറയുന്നത്. ഈ തുക കൊണ്ട് കേയി റൂബാത്ത് സൗദിയില്‍ പുതുക്കിപ്പണിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ ആശുപത്രി പണിയണമെന്ന ആവശ്യവുമായി ഫോറം വ്യാഴാഴ്ച രംഗത്തു വന്നത്.
സൗദിയിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു സെന്റ് ഭൂമി പോലും അവിടെ മറ്റുള്ളവര്‍ക്ക് വാങ്ങാന്‍ കഴിയില്ല. മായിന്‍കുട്ടി കേയിയുടെ മൂല്യവത്തായ ജീവിതം സമൂഹത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ആശുപത്രി സ്ഥാപിക്കുന്നതാണ് ഉത്തമം. അതിനു പുറമെ കേരളത്തില്‍ നിന്ന് പോകുന്ന ഹാജിമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കുന്നതിന് മലബാര്‍ കേന്ദ്രീകരിച്ചുള്ള ചാരിറ്റി സ്ഥാപനം ആരംഭിക്കണമെന്ന അഭിപ്രായവും ഫോറത്തിനുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും കേയികുടുംബത്തിലുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട അവരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കണം മുഖ്യമന്ത്രി ചര്‍ച്ച നടത്തേണ്ടതെന്നും ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു. കെ.പി.നിസാര്‍, ബി.പി.മുസ്ത്വഫ, സിദ്ദീഖ്, സി.സി.ഒ.യൂസഫ്, അലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Makkah, Saudi, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق