കൂടാളി: കാഞ്ഞിരോട്, കൂടാളി മേഖലയില്‍ വീടുകള്‍ കുത്തിത്തുറന്ന് വ്യാപകകവര്‍ച. മോഷ്ടാക്കള്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ടു. ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കാഞ്ഞിരോട് മണിക്കുന്നമ്മ പാത്തുമ്മയുടെ വീട് കുത്തിത്തുറന്ന് ഒന്നേ മുക്കാല്‍ പവന്റെ സ്വര്‍ണ്ണമാലയും അയ്യായിരം രൂപയും കവര്‍ന്നു. പാത്തുമ്മയുടെ ആണ്‍മക്കള്‍ ഭാര്യവീടുകളിലാണ് താമസം. മോഷണം നടന്ന വീട്ടില്‍ പാത്തുമ്മ തനിച്ചാണുണ്ടായിരുന്നത്.
രാത്രികാലങ്ങളില്‍ തൊട്ടടുത്ത വീട്ടിലാണ് പാത്തുമ്മ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ വീടിന്റെ സമീപത്തു കൂടെ പാല്‍ വാങ്ങാന്‍ പോയ ആളുകളാണ് വീട് കുത്തിത്തുറന്നതായി ആദ്യം കണ്ടത്. മുന്‍വശത്തെ വാതില്‍തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ പൂമുഖത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അലമാര കുത്തിത്തുറന്ന നിലയിലാണ്. സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ടുണ്ട്. സമീപത്തെ കുനിയില്‍ ഇബ്രാഹിമിന്റെ വീട് കുത്തിത്തുറന്ന് കാല്‍ലക്ഷം രൂപ കവര്‍ന്നു. കുളിമുറിയുടെ ഫൈബര്‍ വാതില്‍ കത്തിച്ച് അതുവഴി അകത്തുകടക്കുകയായിരുന്നു. അവിടെ നിന്നാണ് മുറിയിലേക്ക് പ്രവേശിച്ചത്.
മേശപ്പുറത്തുവച്ച പേഴ്‌സിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഇതിനടുത്ത് വാഹനബ്രോക്കറായ പവിത്രന്റെ വീട്ടില്‍ കവര്‍ചാശ്രമം നടന്നു. വീട് കുത്തിത്തുറന്ന് അകത്ത് കടന്നുവെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് കവര്‍ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു.
ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധി അവസാനിപ്പിക്കുന്നതും മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുമായ കൂടാളി കോയാസന്‍കുന്ന് മുരിക്കന്‍ ചേരി തെക്കത്തിപറമ്പിലെ അസിനാസില്‍ കവര്‍ച്ചാശ്രമം നടന്നു. കവര്‍ച നടന്ന വീടുകളില്‍ നിന്നും മുക്കാല്‍കിലോമീറ്റര്‍ അകലെയാണ് ഈവീട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കവര്‍ചാ ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ലോക്ക് കരുവാളിച്ച നിലയിലാണ്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്തതായാണ് കരുതുന്നത്. വീട്ടുടമ അബ്ദുല്‍ ഖാദറിന്റെ മകന്‍ സുഹൈദ് കിടന്നമുറിയുടെ വാതിലിന്റെ പൂട്ടില്‍ തുണികെട്ടി സമീപത്തെ ജനാലയില്‍ കെട്ടിയിട്ട നിലയിലാണ്. സുഹൈദ് വാതില്‍ തുറന്ന് പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് കരുതുന്നു. അബ്ദുല്‍ ഖാദര്‍ ഞെട്ടിയുണര്‍ന്നപ്പോഴെക്കും കവര്‍ചക്കാര്‍ രക്ഷപ്പെട്ടിരുന്നു. വീട്ടില്‍ നിന്നും ഒന്നും നഷ്ടമായിട്ടില്ല.
കവര്‍ച നടന്ന വീടുകളില്‍ ചക്കരക്കല്‍, മട്ടന്നൂര്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.

Keywords: Kanhirod, Kannur, House, Robbery, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
إرسال تعليق