ജയിലുകള്‍ക്ക് കാവലാളായി ഇനിവളയിട്ട കൈകളും

കണ്ണൂര്‍: ജയിലുകള്‍ കാക്കാന്‍ ഇനിവളയിട്ട കൈകളും. സംസ്ഥാനത്തെ ജയിലുകള്‍ കാക്കാന്‍ സജ്ജമാക്കിയ വനിതാവാര്‍ഡര്‍മാരുടെ ആദ്യപ്‌ളാറ്റൂണ്‍ പാസിംഗ് ഔട്ട് പരേഡിനൊരുങ്ങി.
Scout

കണ്ണൂരിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് കറപ്ക്ഷന്‍ അഡ്മിനിസ്‌ട്രേഷനിലാണ്(സീക്ക) 26 വനിതകളുടെ പ്‌ളാറ്റൂണ്‍ ഒരുങ്ങുന്നത്. സംസ്ഥാന ജയില്‍ ചരിത്രത്തിലാദ്യമായാണ് ഒരേസമയം ഇത്രയും വാര്‍ഡര്‍മാര്‍ പാസിംഗ് ഔട്ട് പരേഡിനൊരുങ്ങുന്നത്.18ന് സീക്ക സ്‌റ്റേഡിയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും.നേരത്തെ ജയില്‍ സേനയില്‍ പുരുഷന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ഒന്നോ രണ്ടോ വനിതകള്‍ക്കു മാത്രം പരിശീലനം നല്‍കിവരുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാല്‍ വനിതാ ജയിലുകളില്‍ ജീവനക്കാരുടെകുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ റിക്രൂട്ട് മെന്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. സൈനികപരിശീലന മാതൃകയിലുളള അതികഠിനമായ പരിശീലനമാണ് സംസ്ഥാനത്തെ ആദ്യത്തെ വനിതാ പ്‌ളാറ്റൂണിന് നല്‍കുന്നത്. ആയുധപരിശീലനം, കരാട്ടെ, യോഗ, ക്രിമിനോളജി, മന:ശാസ്ത്രം, പ്രഥമശ്രുശ്രൂഷ എന്നിവയടങ്ങിയതാണ് സിലബസ്.കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളളവരാണ് ആദ്യബാച്ചിലുളളത്. ഇതില്‍ 23പേര്‍ വിവാഹിതരും അമ്മമാരുമാണ്.

സീക്കയില്‍ താമസിപ്പിച്ചുകൊണ്ടാണ് പരിശീലനം നല്‍കുന്നത്. ആകെമുപ്പതുപേരടങ്ങുന്ന സംഘത്തിനാണ് പരിശീലനം തുടങ്ങിയതെങ്കിലും ഇതില്‍ നാലുപേര്‍ മറ്റുവിവിധ ജോലികള്‍കിട്ടിയതിനാല്‍ വിട്ടുപോയി. പാസിംഗ് ഔട്ട് പരേഡിനുശേഷം കണ്ണൂര്‍, വിയ്യൂര്‍ജയിലുകളിലേക്കാണ് ഇവരെ നിയോഗിക്കുക. ഇവരോടൊപ്പം 46 പുരുഷകാഡറ്റുകളും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരും 18ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കും.

Keywords: Kerala, Kannur, Jail, scout, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم