പാളയത്തിലെ പടക്കാര്‍ക്കെതിരെ ആഭ്യന്തര മന്ത്രിയുടെ ഒളിയമ്പ്

കണ്ണൂര്‍: ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിമര്‍ശനശരങ്ങളെയ്തുകൊണ്ടിരിക്കുന്ന സ്വന്തം പാര്‍ട്ടിയെ കേന്ദ്രസഹമന്ത്രിക്കും എം.പിക്കുമെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഒളിയമ്പ്. വ്യാഴാഴ്ച കണ്ണൂരിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്വന്തം പാര്‍ട്ടിയിലെ പാളയത്തിലെ പടക്കാര്‍ക്കെതിരെ മുനവെച്ച് സംസാരിച്ചത്.
Thiruvanchoor Radhakrishnan
ടി. പി വധക്കേസിലെ ഗൂഡാലോചന അന്വേഷിച്ചില്ലെന്ന മുല്ലപ്പളളിയുടെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്വേഷണമൊക്കെ കൃത്യമായി നടക്കുന്നുണ്ടെന്നും എന്നാലത് പരാതിപ്പെടുന്നവര്‍ക്ക് സ്റ്റഡിക്‌ളാസെടുത്ത് ബോധ്യപ്പെടുത്താന്‍ കഴിയുമോയെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുചോദ്യം. 2009 ചോമ്പാലയില്‍ നടന്ന ഗൂഡാലോചന എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ടി. പി വധക്കേസില്‍ പൊലിസിന്റെ വീഴ്ചകാരണമാണ് സാക്ഷികള്‍ കൂറുമാറുന്നതെന്ന് കെ.സുധാകരന്‍ എം. പിയും ഗൂഡാലോചന അന്വേഷിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനും കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു.

Keywords: Kerala, Kannur, T.P Chandrashekaran, Thiruvanchoor Radhakrishnan, Minister, Mullapalli Ramachandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم