കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തു നീക്കി. അന്യസംസ്ഥാന റാംഗിംഗ് കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുക, സര്‍ക്കാര്‍ ഈവിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച് നടത്തിയത്.
രണ്ടുപോലിസുകാര്‍ മാത്രമാണ് മാര്‍ച് കലക്ടറേറ്റ്കവാടത്തിലെത്തിയപ്പോള്‍കാവലിനുണ്ടായിരുന്നത്.
ഗെയ്റ്റ് പിടിച്ചുകുലുക്കി അകത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐ. സനല്‍കുമാറിന്റെ നേതൃത്വത്തിലുളള പോലിസ് സംഘമെത്തി അറസ്റ്റു ചെയ്തുനീക്കി.
സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ് സമരം ഉദ്ഘാടനം ചെയ്തു. ഷംസീര്‍ ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ സോളിഡാരിറ്റി ജില്ലാസെക്രട്ടറി ടി.പി. ഇല്യാസ്, റാംഗിഗിനാല്‍ കൊല്ലപ്പെട്ട കാപ്പാട്ടെ അജ്മലിന്റെ ഉമ്മ പി.എം. സൗദ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Civil Station March, Kannur, Kerala, Police, Arrest, Collectorate, Case, Accused, O.K. Faris, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق