കണ്ണൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 20, 21 തീയതികളില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുരുക്കഴിയാത്ത കണ്ണൂര്‍, ഊര്‍ജ്ജ പ്രതിസന്ധിയും പരിഹാരങ്ങളും, വര്‍മ്മാകമ്മിറ്റി റിപ്പോര്‍ട്ടും സ്ത്രീ സുരക്ഷയും, കുടിവെള്ള സ്വകാര്യവത്കരണം, പ്രശ്‌നങ്ങളും പ്രതിവിധിയും, നാളത്തെ കേരളം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാര്‍. വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് 150 ക്ലാസുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയിട്ടുണ്ട്.
കൂടാളി പഞ്ചായത്തിന്റെ ചരിത്ര നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചു. കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്‌കൂളിലെ എല്ലാ ക്‌ളാസിലും ലൈബ്രറി, മുണ്ടേരി പക്ഷിനിരീക്ഷണം ഗൈഡ് പ്രസിദ്ധീകരണം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ജില്ലയിലെ 14 മേഖലകളില്‍ നിന്നായി 300 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം 20ന് രാവിലെ 10 മണിക്ക് വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും.
1890 മുതല്‍ കലാജാഥയില്‍ അണിനിരക്കുന്ന കലാകാരന്മാരെ ആദരിക്കും. 21ന് രാവിലെ 10ന് ഐ.ആര്‍.ടി.സി മുന്‍ രജിസ്ട്രാര്‍ വി.ജി. ഗോപിനാഥ് ക്‌ളാസെടുക്കും. ഫോട്ടോ, പരിഷത്ത് ഉത്പ്പന്നങ്ങളായ സോപ്പ്, ചൂടാറപ്പെട്ടി, പുസ്തകം എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വി.വി. ശ്രീനിവാസന്‍, ജില്ലാ പ്രസിഡന്റ് കെ.വി. ദിലീപ്കുമാര്‍, പട്ടന്‍ ഭാസ്‌കരന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.ജെ. ബൈജു, പി.പി. സുരേന്ദ്രന്‍, പി.പി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, Kannur, Science, literature, Press meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق