കുടിവെളളവിതരണം സ്വകാര്യമേഖലയെ ഏല്‍പിക്കരുത്: പരിഷത്ത്


Science literary forum, demands, review of drinking water, policy, Kannur, Kerala, P.P. Sunil, K.K.Ravi, Committee, E.P.Jayarajan
കൂടാളി: കുടിവെളളവിതരണം സ്വകാര്യമേഖലയെ ഏല്‍പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കുടിവെള്ള വിതരണത്തിന് സ്വകാര്യമേഖലയുടെ
സഹകരണത്തോടെ കമ്പനി രൂപീകരിക്കാനുള്ള തീരുമാനം കേരളീയ ജനജീവിതത്തില്‍ വന്‍ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംഘാടകസമിതി ചെയര്‍മാന്‍ ഇ.പി ജയരാജന്‍, പ്രൊഫസര്‍ കെ.പാപ്പൂട്ടി, വി.വി.ശ്രീനിവാസന്‍, എ.എം.ബാലകൃഷ്ണന്‍, കെ.വി. രഘുനാഥന്‍, കമലാസുധാകരന്‍, ആര്‍.വി.ബിന്ദു, സി.പി.ഹരീന്ദ്രന്‍, കെ.ഗോപി, പി.പി. സുനിലന്‍, കെ.കെ. രവി, പി.കെ. ബൈജു, പി.പി. ബാബു, പട്ടന്‍ ഭാസകരന്‍ എന്നിവര്‍ സംസാരിച്ചു.

കെ.വി. ദിലീപ് കുമാര്‍ അധ്യക്ഷനായി. പാഠ്യ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേഷിക്കുക, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്ന ഭൂമാഫിയാകള്‍ക്കെതിരായി നടപടി സ്വീകരിക്കുക, പഴശ്ശി പദ്ധതിയുടെ പ്രവര്‍ത്തനം പുനര്‍ നിര്‍വചിച്ച് മറ്റ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ഭാരവാഹികള്‍: കെ.കെ രവി (പ്രസിഡന്റ്) കെ.ഗോപി (സെക്രട്ടറി) നാല്‍പതംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമലാകുധാകരന്‍, കെ.ആര്‍.ആര്‍ വര്‍മ (വൈസ് പ്രസിഡന്റ്) എം.കെ.പ്രമോദ് ബാബു, പി. സൈനുദ്ധീന്‍ (ജോ.സെക്രട്ടറി) എം സുജിത്ത് (ട്രഷറര്‍)

Keywords: Science literary forum, demands, review of drinking water, policy, Kannur, Kerala, P.P. Sunil, K.K.Ravi, Committee, E.P.Jayarajan

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم