കണ്ണൂര്‍: നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയ മുന്നറിയിപ്പുകൂടാതെ മാറ്റിയതിനെ തുടര്‍ന്ന് തോട്ടട ഇ. എസ്. ഐ ആശുപത്രി സൂപ്രണ്ടിനെ രോഗികളുടെ ബന്ധുക്കള്‍ ഉപരോധിച്ചു.
സര്ജന് നല്കിയ അവധി അപേക്ഷ സൂപ്രണ്ട് പരിഗണിക്കാത്തതിലുളള തര്‍ക്കമാണ് ശസ്ത്രക്രിയമാറ്റിവയ്ക്കാന് ഇടയാക്കിയത്. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ വച്ച് സര്‍ജനും സൂപ്രണ്ടും തമ്മില്‍ തര്‍ക്കവും നടന്നു. ഇതിനുപിന്നാലെയാണ് സര്ജന് മടങ്ങിയത്.
ശസ്ത്രക്രിയ അടുത്ത ദിവസം നടത്താമെന്ന് സൂപ്രണ്ട് ഉറപ്പു നല്കിയതിനാല് രോഗിയുടെ ബന്ധുക്കള്‍ ഉപരോധം അവസാനിപ്പിച്ചു. സര്ജന് അസുഖമായതിനാലാണ് ശസ്ത്രക്രിയ മാറ്റിവച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Keywords: Kerala, Kannur, ESI, Hospital, doctor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق