കണ്ണൂര്‍: നാറാത്ത് യോഗക്‌ളാസ്സ് നടക്കുന്നതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം റെയ്ഡ് ചെയ്തതെന്ന് സംഘടനയുടെ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന കാമ്പയിനിന്റെ ഭാഗമായാണ് ക്‌ളാസ്സ് നടന്നത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തുന്ന പോലീസ് ജില്ലയില്‍ നടക്കുന്ന മുഴുവന്‍ സ്‌ഫോടനങ്ങളും ആയുധ പരിശീലനങ്ങളും സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്ത കാര്‍ഡ് ഇറാന്‍ പൗരന്റെ തിരിച്ചറിയല്‍ കാര്‍ഡാണെന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ശരിയല്ല. വിസാ മാറ്റത്തിനായി ഉപയോഗിക്കുന്ന ഫ്രീസോണ്‍ കാര്‍ഡാണിത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച മനുഷ്യ ഡമ്മി കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച നോക്കുകുത്തിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.പി. തസ്‌നീം, സെക്രട്ടറി സി.എം. നസീര്‍, ജില്ലാ കമ്മിറ്റി അംഗം വി. ബഷീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Popular front of India, Press Meet, Police, Investigation, Kannur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق