കണ്ണൂര്‍: സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപത്തുനിന്നും എയര്‍ഗണ്ണും കൊടുവാളുമായി പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ക്കെതിരേ ക്രൈബ്രാഞ്ച് സംഘം പുതിയ വകുപ്പുകള്‍ ചേര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കും.
കേസ് പരിഗണിച്ച തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇന്നുവരെ അവധിയായതിനാല്‍ നാളെ പുതിയ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തി കേസില്‍ റിപ്പോര്‍ട്ട് നല്കാനാണു ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നത്. പിണറായിയെ ലകഷ്യംവച്ചാണു താന്‍ വന്നതെന്ന കുഞ്ഞിക്കൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിലവില്‍ ആംസ് ആക്ട് പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കുഞ്ഞികൃഷ്ണന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ അമ്പതിലേറെ സാക്ഷികളില്‍നിന്നാണ് ഇതുവരെ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വരുംദിവസങ്ങളില്‍ വടകര, വളയം ഭാഗങ്ങളിലെ ആര്‍.എം.പി പ്രവര്‍ത്തകരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ ആര്‍.എം.പിക്കു പങ്കുണ്ടെന്ന സി.പി.എം നേതൃത്വത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞികൃഷ്‌നുമായി ബന്ധമുള്ള ആര്‍.എം.പി പ്‌റവര്‍ത്തകരെ ചോദ്യം ചെയ്യുന്നത്.

Keywords: Kerala, Kannur, Pinarayi Vijayan, Kunhikrishnan, CPM, CPI, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق