കണ്ണൂര്‍: സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി. പി. എംബദ്ധശത്രുവായി മുദ്രകുത്തിയ സി. എം. പി ജനറല്‍ സെക്രട്ടറി എം.വിരാഘവനുമായി രഹസ്യചര്‍ച്ച നടത്തി. തിങ്കളാഴ്ച്ച രാവിലെ ഒമ്പതരയോടെ എം.വി.ആറിന്റെ ബര്‍ണശേരിയിലുളള വീട്ടിലെത്തിയ പിണറായി അരമണിക്കൂറോളം രഹസ്യചര്‍ച്ച നടത്തി. ആരെയും അറിയിക്കാതെ തികച്ചും രഹസ്യമായിട്ടായിരുന്നു പിണറായിയുടെ സന്ദര്‍ശനം.
രോഗിയായ എം.വിരാഘവനെ പഴയ സഖാവും ശിഷ്യനുമായ പിണറായി സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന വാദവുമായി സി. പി. എം കേന്ദ്രങ്ങള്‍ നിലപാട് വ്യക്തമായിട്ടുണ്ടെങ്കിലും വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പിണറായിയുടെ സന്ദര്‍ശനത്തിന് നല്‍കിയിട്ടുളളത്. യു. ഡി. എഫ് വിടുമെന്ന് സി. എം. പി ലകുറി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി. എം. പി മാതൃസംഘടനയുമായി അടക്കുന്നുവെന്നാണ് സൂചന.
രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് ഇരുനേതാക്കളും മാധ്യമപ്രവര്‍ത്തകരോട് കൂടിക്കാഴ്ചയെകുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യു. ഡി. എഫ് വിടുന്നതുള്‍പ്പെടെയുളള ഗൗരവകരമായ ചര്‍ച്ചകള്‍ പിണറായി എം.വി ആറുമായി നടത്തിയിട്ടുണ്ടെന്ന് സി.എം. പി നേതാക്കള്‍ കണ്ണൂര്‍ വാര്‍ത്തയോട്പറഞ്ഞു. 1986 ല്‍ എം.വി. ആര്‍ സി. എം. പി രൂപീകരിച്ച ശേഷം മുഖ്യഎതിരാളിയായിട്ടാണ് സി. പി. എം എം.വി ആറിനെ കാണുന്നത്.
Keywords: Kerala, Kannur, Pinarai Vijayan, CPM, CPI, M.V Ragavan, political, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق