കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് സി.എം.പി. നേതാവ് എം വി. രാഘവന് പറഞ്ഞു. ബുധനാഴ്ച സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ ഫോണില്‍ വിളിച്ച മന്ത്രി കെ സി ജോസഫിനോട് രാഘവന് ക്ഷുഭിതനായി.
മെഡിക്കല്‍ കോളജ് സ്ഥാപിത താത്പ്പര്യക്കാരെ ഏല്‍പ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്ന് കെ സി ജോസഫിനോട് എം വി ആര് പറഞ്ഞു. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് നേരത്തെ യു.ഡി.എഫ് എടുത്ത തീരുമാനത്തിനു വിരുദ്ധമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് നോക്കിനില്‍ക്കാനാവില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ അറിയിക്കാനും ജോസഫിനോട് രാഘവന് ആവശ്യപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളോടു കൂടിയതാണ് പരിയാരം മെഡിക്കല്‍ കോളജെന്നും തന്റെ ഭരണകാലത്ത് നന്നായി പ്രവര്‍ത്തിച്ച ഈ സ്ഥാപനം പിന്നീടുവന്നവര്‍ നശിപ്പിച്ചതായും എം വി ആര് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
Keywords: Kerala, Kannur, M.V Ragavan, CPM, Medical college, K.C Joseph, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق