കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല, എം.വി. രാഘവനോട് പറഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം.വി. ജയരാജന്‍. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാണ് മന്ത്രിസഭാ തീരുമാനപ്രകാരം കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇവയുടെ ബാധ്യതകളെക്കുറിച്ച് പഠിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചത്. ഇടതുപക്ഷത്തിന്റെ കൈകളില്‍ എത്തിയപ്പോഴാണ് തലകീഴായി ഉണ്ടായിരുന്ന പരിയാരം മെഡിക്കല്‍ കോളേജിനെ നേരെയാക്കിയത്.
ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കി മാറ്റി. മെറിറ്റിന് മുന്‍ഗണന നല്‍കി പ്രവേശനം നടത്തിവരുന്നു. ഇതിനെയെല്ലാം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിവരും. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോള്‍ എം.വി. രാഘവനും യു.ഡി.എഫ് ഉപസമിതി അംഗമായ കെ.ആര്‍ അരവിന്ദാക്ഷനും പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ്. യു.ഡി.എഫിലാണ് ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ അവര്‍ പരിഹരിക്കട്ടെയെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

Keywords: Kerala, Kannur, Pariyaram, Medical college, M.V Ragavan, Minister, Ramesh Chenithala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق