കണ്ണൂര്‍: നീതി നടപ്പിലാക്കേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേട്ടക്കാരെ സംരക്ഷിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നല്‍കിയ പരാതി സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഒഴിവാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഗണേഷ് കുമാറിനെ സംരക്ഷിക്കാന്‍ വഴിവിട്ട നടപടി സ്വീകരിച്ചു. ഗണേഷിന് കൗണ്ടര്‍ കേസ് നല്‍്കാന്‍ മുഖ്യമന്ത്രി അവസരമൊരുക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ പിതാവിനെ പോലെ കണ്ട യാമിനി തങ്കച്ചിയെ ഇതിനായി കബളിപ്പിച്ചു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ പിന്നെയും ന്യായങ്ങള്‍ പറയുന്ന ഉമ്മന്‍ചാണ്ടിക്ക് ഒരു ദിവസം പോലും മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. ഗണേഷിന്റെ രാജി യു.ഡി.എഫ് സര്‍ക്കാരിലെ ആദ്യ വിക്കറ്റാണെന്നും ഇനിയിത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഇ.ഡി മഗേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
Keywords: Kerala, Kannur, Panniyan Raveendran, Yamini, Ganesh Kumar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, CM.

إرسال تعليق