നാറാത്ത് റെയ്ഡ്: അന്വേഷണം ഊര്‍ജിതം


Narath accuse, Kannur

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും 21 പേര്‍ റിമാന്‍ഡിലാവുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്തു നിന്ന് ഏതാനും പേര്‍ ഓടിപ്പോയിട്ടുണ്ടെങ്കിലും തിരിച്ചറിഞ്ഞ രണ്ടു പേര്‍ക്കായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതില്‍ ഒരാളുടെ മോട്ടോര്‍ ബൈക്ക് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വളരെ ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. റെയ്ഡ് നടക്കുന്നതിനിടയില്‍ ഓടി രക്ഷപ്പെട്ട ഒരാള്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.


Narath accuse, Kannur
സംഭവത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലുള്ള നേതാക്കളും നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നവരുടെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കണ്ണൂരില്‍ നേരത്തെ വേരുകളുണ്ടായിരുന്ന ചില തീവ്രവാദസംഘടനകളുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം പിടിച്ചെടുത്ത ഇരുപതോളം മൊബൈല്‍ ഫോണുകളിലെ കാളുകളും പരിശോധിച്ചുവരികയാണ്.

നാറാത്ത് റെയ്ഡ് നടന്നപ്പോള്‍ ഒരു വടിവാളും രണ്ട് നാടന്‍ ബോംബുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ആയുധസംഭരണം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇരിട്ടി, തളിപ്പറമ്പ്, മുഴപ്പിലങ്ങാട് മേഖലകളിലാണ് പൊലീസ് റെയ്ഡ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നവരില്‍ ഒരാള്‍ക്ക് കേരളത്തിന് പുറത്ത് മത തീവ്രവാദബന്ധമുള്ളതായും വിവരമുണ്ട്.

Keywords: Kerala, Kannur, Narath, PopularFront, raid, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم