മാവിലായി: വിഷു ഉത്സവത്തിന്റെ ഭാഗമായി മൂന്നാംപാലം നിലാഞ്ചിറയില്‍ നടന്ന അടിയുത്സവം ദര്‍ശിക്കാന്‍ ആയിരങ്ങളെത്തി. മൂത്ത കൂര്‍വാട്, ഇളയകൂര്‍വാട് എന്നിങ്ങനെ രണ്ട് സംഘങ്ങളായാണ് കൈക്കോളന്‍മാര്‍ അടി നടത്തിയത്. മാവിലായി വലിയതോടിന് കിഴക്കുളളവര്‍ മൂത്ത കൂര്‍വാടും പടിഞ്ഞാറുളളവര്‍ ഇളയകൂര്‍വാടുമായാണ് അറിയപ്പെടുന്നത്. അവരവരുടെ പ്രദേശത്തുളളവര്‍ ജയിക്കണമെന്ന വാശിയോടെയാണ് നിലാഞ്ചിറയില്‍ വിഷു ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുളള അടിയുത്സവത്തിന് ഇരുവിഭാഗവും ബുധനാഴ്ച എത്തിയത്.
നളളയടത്ത് ബാലന്‍ നമ്പ്യാരാണ് മൂത്തകൂര്‍വാടിന്റെ തലകൈക്കോളന്‍. സുധാകരന്‍, സതീശന്‍, സജില്‍, രാജീവന്‍, രമിത്ത് എന്നിവരാണ് അംഗങ്ങളാണ്. പി.മാധവന്‍ നമ്പ്യാരാണ് ഇളയകൂര്‍വാടിന്റെ തലകൈക്കോളന്‍, ഗംഗന്‍, നിധിന്‍, ലിജേഷ്, സുനില്‍, രൂപേഷ് എന്നിവരാണ് അംഗങ്ങള്‍. മെയ് കരുത്തുളളവരുടെ ചുമലില്‍കയറിയിരുന്നാണ് കൈക്കോളന്‍മാര്‍അടിയുത്സവം നടത്തിയത്. ഓരോ അടിവീഴുമ്പോഴും ഇന്നലെ നിലാഞ്ചിറയില്‍ തടിച്ചുകൂടിയ പുരുഷാരം കൈക്കോളന്‍മാരെ ആര്‍ത്തുവിളിച്ചും കൈയടിച്ചും പ്രോത്സസാഹിപ്പിച്ചു. സന്ധ്യമയങ്ങിയപ്പോഴാണ് ഇന്നലെ അടിയുത്സവത്തിന് സമാപ്തി കുറിച്ചത്.
കച്ചേരികാവില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന അടിയുടെ തിരിച്ചടിയായിട്ടാണ് മൂന്നാംപാലം നിലാഞ്ചിറ വയലിലെ അടിയുത്സവം അറിയപ്പെടുന്നത്. അടിക്കുശേഷം ഗംഭീര കരിമരുന്ന് പ്രയോഗവും നടന്നു.

Keywords: Kerala, Kannur, Mavilai, Vishu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق