പിണറായി: സി. പി. എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വീടിന് പരിസരത്ത് എയര്‍ഗണ്ണും കൊടുവാളുമായി കണ്ട വൃദ്ധനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കല്ലായി വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാ(75)ണ് പിടിയിലായത്.
ബുധനാഴ്ച സംശയകരമായ സാഹചര്യത്തില്‍ പിണറായിയുടെ വീടിനു മുമ്പിലെ പാണ്ട്യാല പറമ്പിനടുത്തെ ബസ് സ്‌റ്റോപ്പില്‍ കണ്ട കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കൊടുവാള്‍ കണ്ടെത്തി. പിന്നീട് ഇയാള്‍ പറഞ്ഞതു പ്രകാരം ബസ് സ്‌റ്റോപ്പിനരികെ ഇറക്കിയ ജപ്പാന്‍ കുടിവെളളപദ്ധതിയുടെ കാസ്റ്റിക് അയേണ്‍ പൈപ്പിനുളളില്‍ നിന്നും എയര്‍ഗണ്‍ പിടികൂടുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധര്‍മ്മടം എസ്. ഐ സി. ഷാജുവിന്റെ നേതൃത്വത്തിലുളള സംഘമെത്തി വൃദ്ധനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച മുതല്‍ ഇയാളെ ഇവിടെ കണ്ടുവരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി. ഐ.ടി.യു അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിലുണ്ട്. വീട്ടില്‍ താമസിക്കുന്ന പിണറായിയെ അപായപ്പെടുത്താന്‍ ലക്ഷ്യമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്.
ധര്‍മ്മടം സ്‌റ്റേഷനില്‍ വച്ച് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. വളയത്തെ കര്‍ഷകനാണിയാളെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

Keywords: Kerala, Kannur, Pinarayi Vijayan, Man arrested, sword and gun, home, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق