കണ്ണൂര്‍: വേനല്‍ കടുത്തതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കുടിവെള്ളം മുട്ടി. വെള്ളത്തിനായി ആശ്രയിച്ചിരുന്ന രണ്ടു കുളങ്ങളും വറ്റി. ആയിരത്തിലധികം തടവുകാരും മുന്നൂറിനടുത്ത് ജീവനക്കാരുമുള്ള സെന്‍ട്രല്‍ ജയിലില്‍ കുടിവെള്ളത്തിന്റെ അഭാവം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കുളത്തിനുള്ളില്‍ കിണര്‍ കുഴിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന ആശങ്കയിലാണു അധികൃതര്‍. സെന്‍ട്രല്‍ ജയിലിനു എതിര്‍വശത്ത് ദേശീയപാതയോടു ചേര്‍ന്നുള്ള ഈ വലിയ കുളത്തില്‍ ഏതുവേനലിലും പകുതിയോളം വെള്ളമുണ്ടായിരുന്നു. പക്ഷെ ഇത്തവണ വെള്ളം മുഴുവനായും കഴിഞ്ഞ ആഴ്ചയോടെ വറ്റി. ഉറവകള്‍ അപ്രത്യക്ഷമായി.
സെന്‍ട്രല്‍ ജയിലിനുള്ളിലെ മൂന്നു കിണറുകളും വറ്റാറായിട്ടുണ്ട്. ഈ നിലതുടര്‍ന്നാല്‍ വെള്ളം ശേഖരിച്ചിരുന്ന മറ്റൊരു കുളം അടുത്ത ആഴ്ചയോടെ വറ്റും. പ്രതിദിനം 70,000 ലിറ്ററിനു മുകളില്‍ വെള്ളം ജയിലില്‍ ആവശ്യമുണ്ട്. കഴിഞ്ഞ വേനലില്‍ ദിവസവും വാട്ടര്‍ അതോറിറ്റിയാണു വെള്ളം നല്‍കിയിരുന്നത്. എന്നാല്‍ ഇക്കുറി ഇത്രയും വെള്ളം ലോറിയിലെത്തിക്കാന്‍ വാട്ടര്‍അതോറിറ്റിക്കുംപാടുപെടേണ്ടി വരും. ചപ്പാത്തി നിര്‍മാണത്തെയും വെള്ളക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

Keywords: Kerala, Kannur, Jail, central, water, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق