കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എം.ഡി: വി. തുളസീദാസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. മന്ത്രി കെ.ബാബുവിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമാണ് തുളസീദാസ് ബുധനാഴ്ച രാജിക്കത്ത് നല്‍കിയത്. ഒമാന്‍ എയര്‍വേയ്‌സില്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥനായി തുടരാനാണ് രാജി വയ്ക്കുന്നതെന്നാണ് കത്തിലുള്ളത്.
മുമ്പും തുളസീദാസ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കിയാലിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനായി മുഖ്യമന്ത്രിയും വിമാനത്താവളത്തിന്റെ ചുമതലയുള്ള മന്ത്രി കെ.ബാബുവും അനുനയിപ്പിച്ചു നിറുത്തുകയായിരുന്നു.
കിയാലിന്റെ എം.ഡി.സ്ഥാനത്തിനു പുറമെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ അക്കാദമിയുടെയും ഫ്‌ളയിംഗ് ക്‌ളബിന്റെയും എക്‌സിക്യൂട്ടീവ് സ്ഥാനവും രാജിവച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് എം.ഡിയുടെ രാജി. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഉന്നത ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തുളസീദാസ് രാജിവച്ചതെന്നും പറയുന്നുണ്ട്. മുമ്പ് രാജിക്കത്ത് നല്‍കിയതും ഇതിനെ തുടര്‍ന്നാണെന്നാണ് ചിലര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഏതായാലും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാന്‍ തുളസീദാസിന്റെ രാജി കാരണമാകുമെന്നാണ് കരുതുന്നത്.

Keywords: Kerala, Kannur, KIYA, MD, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق