കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സിന്‍ഡിക്കേറ്റ് അംഗവും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ഖാദര്‍ മാങ്ങാടിനെ( എം.കെ അബ്ദുല്‍ ഖാദര്‍ ) (55) സെര്‍ച്ച് കമ്മറ്റി നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്താല്‍ ഏറെ നാളത്തെ രാഷ്ട്രീയ നാടകത്തിനു ശേഷമാണ് അന്തിമതീരുമാനമുണ്ടായത്.
വ്യാഴാഴ്ച തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടന്ന ഹയര്‍ എജ്യുക്കേഷന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്ക്, യു.ജി.സി പ്രതിനിധി ജോഷി, സിന്‍ഡിക്കേറ്റ് പ്രതിനിധി ഡോ. കെ ഗംഗാധരന്‍ എന്നിവരുള്‍പ്പെട്ട സെര്‍ച്ച് കമ്മിറ്റി യോഗമാണ് ഖാദര്‍ മാങ്ങാടിന്റെ പേര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത്. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ഉടന്‍ ഖാദര്‍ മാങ്ങാട് വി.സിയായി ചുമതലയേല്‍ക്കും.
ഡോ. പി.കെ മൈക്കിള്‍ തരകനു പകരം ആളെ കണ്ടെത്താന്‍ കഴിയാതെ പത്രപ്പരസ്യം വഴി ആളുകളെ ക്ഷണിച്ച് സര്‍ച്ച് കമ്മറ്റി അംഗങ്ങള്‍, കൂടുതല്‍ ചര്‍ച്ചകളില്ലാതെ തന്നെ ഖാദര്‍ മാങ്ങാടിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകളില്ലാതെ ഇദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. സര്‍വ്വകലാശാലാ വി.സി സ്ഥാനങ്ങള്‍ വീതം വെച്ചപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ വി.സി സ്ഥാനം ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നു.
അക്കാദമിക് യോഗ്യതകള്‍ക്കൊപ്പം രഷ്ട്രീയ രംഗത്തും സജീവമായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഖാദര്‍ മാങ്ങാടിന് ഇതോടെ സാധ്യതയേറുകയായിരുന്നു. കാസര്‍കോട് ഡി.സി.സി സെക്രട്ടറിയായ ഖാദര്‍ മാങ്ങാട് രു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.സി.ടിഎയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ഫെബ്‌റുവരി 27നായിരുന്നു ഇടതു സിന്‍ഡിക്കേറ്റിന്റെ കാലത്തു നിയമിതനായ ഡോ. പി.കെ മൈക്കിള്‍ തരകന്റെ കാലാവധി അവസാനിച്ചത്. വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് കമ്മിറ്റി മുമ്പാകെ 38 പേരുടെ അപേക്ഷകളാണ് വന്നത്.
ഏപ്രില്‍ നാലിന് സെര്‍ച്ച് കമ്മറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തേക്കിയിരുന്നുവെങ്കിലും ചീഫ് സെക്രട്ടറിയുടെ തിരക്കുകള്‍ കാരണം യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. അതേ സമയം സിന്‍ഡിക്കേറ്റ് അംഗത്തെ വൈസ് ചാന്‍സലറായി നിയമിക്കുന്നതിനെതിരെ ഇടതു സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
നേരത്തെ തന്നെ നടത്താമായിരുന്നു നിയമനം അപേക്ഷ ക്ഷണിക്കുകയെന്ന നാടകത്തിനു ശേഷം നടപ്പാക്കിയതെന്തിനെന്ന് വ്യക്തമാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടു.
Dr. Khader Mangad |

Keywords: Kerala, Kannur, University, Khader Mangad, Vice chancellor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق