പൊളളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മട്ടന്നൂര്‍: ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സ്റ്റൗവില്‍ നിന്നും തീപടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പഴശ്ശി മാധവി നിവാസില്‍ എ.വി സതിയാണ്(50)മരിച്ചത്. കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് അടുക്കളയില്‍ നിന്നും കറിവയ്ക്കുന്നതിനിടെയാണ് പൊളളലേറ്റത്.
fire burned

ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചു. റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.ബാലന്റെ ഭാര്യയാണ്. മക്കള്‍: സബീന(ഗള്‍ഫ്) സിബിന്‍( എന്‍ജിനിയര്‍) മരുമകന്‍: ദിപു(ഗള്‍ഫ്).

Keywords: Kerala, Kannur, Fire, Hospitalized, house wife, dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم