തളിപ്പറമ്പ്: മുയ്യം ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് എസ്.ബി.ടി ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പൊതിരെ തല്ലി അവശനാക്കി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പൊലിസ് പ്രവേശിപ്പിച്ച ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ തളിപ്പറമ്പിലെ വിവിധ സ്ഥലങ്ങളുടെ ചിത്രമാണ് എടുത്തതെന്ന് പിന്നീട് വ്യക്തമായി.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുയ്യം ബസ് സ്‌റ്റോപ്പില്‍ വച്ചാണ് തളിപ്പറമ്പ് എസ്.ബി.ടിയിലെ പ്രൊബേഷണറി ഓഫീസര്‍ ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശി നിധീഷ് പാണ്ഡെയ്ക്കു(30) മര്‍ദ്ദനമേറ്റത്. സര്‍സയ്യിദ് കോളജിലേക്ക് പോകാന്‍ വേണ്ടി സ്‌റ്റോപ്പില്‍ നിന്ന പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സദാചാരപൊലിസ് ചമഞ്ഞ് ചിലര്‍ തല്ലിചതക്കുകയായിരുന്നു.
പൊലിസെത്തിയാണ് അവശനിലയില്‍ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാഹനത്തില്‍ വച്ച് ചര്‍ദ്ദിക്കുകയും കടുത്ത അവശത അനുഭവപ്പെടുകയും ചെയ്ത നിധീഷിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പിലെ വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ എടുത്തതായി പറഞ്ഞു. നിധീഷിനെ മര്‍ദ്ദിച്ച കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്.
Keywords: Kannur, Kerala, Thaliparamba, bank, Police, attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق