പഴശി പദ്ധതി പ്രദേശത്തെ ഭൂമി കൈയേറ്റം: സര്‍ക്കാര്‍ നടപടി തുടങ്ങി


Government
ഇരിട്ടി: പഴശി പദ്ധതി പ്രദേശം മണ്ണിട്ട് നികത്തുകയും മരംമുറിച്ചുമാറ്റുകയും ചെയ്ത സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് നല്‍കണമെന്ന് മന്ത്രി പി. ജെ ജോസഫ് ഇറിഗേഷന്‍ ചീഫ് എന്‍ജിനയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.

പദ്ധതി പ്രദേശം കൈമാറിയതിനെ കുറിച്ച് പൊലിസ് അന്വേഷണവുമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമി കൈയേറ്റക്കാരെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പഴശ്ശി പദ്ധതി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിട്ടി എസ്. ഐ പി. ആര്‍ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണമാരംഭിച്ചത്. ഭൂമാഫിയ കൈയേറി മണ്ണിട്ട് നികത്തിയ പദ്ധതി പ്രദേശം പൂര്‍വവകാല സ്ഥിതിയിലാക്കണമെന്ന് ബി. ജെ. പി നിയോജക മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ജലസേചനവകുപ്പ് മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് ബി.ജെ. പി ഫാക്‌സ് സന്ദേശമയച്ചു.

ഭൂമാഫിയ പദ്ധതി പ്രദേശത്ത് മണ്ണിട്ട് നികത്തിയതുകാരണം കൈയേറിയ സ്ഥലത്തെ മൃഗാശുപത്രി, സമീപത്തെ വീടുകള്‍ എന്നിവടങ്ങളില്‍ മഴക്കാലത്ത് വെളളം കയറുമെന്ന് ബി.ജെ. പി ഫാക്‌സ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala, Iritti, Government, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم