കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് നയിച്ച കേരളയാത്രയുടെ കണ്ണൂരിലെ സ്വീകരണവേദിക്ക് സമീപം ഗുണ്ട് പടക്കം കണ്ടെത്തി. രമേശ് ചെന്നിത്തല കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സജ്ജമാക്കിയ വേദിയിലേക്ക് എത്തിയതിനുശേഷം നെഹ്റു പ്രതിമക്ക് സമീപം വെടിക്കെട്ടുണ്ടായിരുന്നു. വേദിക്കരികില്‍ കണ്ട ഗുണ്ട് പൊലിസ് ഉടനെ പൊട്ടുന്നതാണോയെന്ന് പരിശോധിച്ചതിനു ശേഷം പ്ളാസ്റ്റിക് കവറിലാക്കി ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വേദിയിലേക്ക് ആരെങ്കിലും ഗുണ്ടെറിഞ്ഞതാണോയെന്ന് പൊലിസിനു സംശയുമുണ്ട്. വേദിയില്‍ രമേശ് ചെന്നിത്തല, കെ. സുധാകരന് എം. പി, കെ. സുരേന്ദ്രന്, എം. എ ഹസന്, എ. പി അബ്ദുളളക്കുട്ടി തുടങ്ങിയ നേതാക്കളുടെ വന്‍നിരതന്നെയുണ്ടായിരുന്നു. സമ്മേളന വേദിക്കരികില്‍ നിന്നും കണ്ടെത്തിയത് ഗുണ്ട് പടക്കത്തിന്റെ അവശിഷ്ടമാണെന്ന് ടൗണ്‍ എസ്. ഐ സനല്‍കുമാര്‍ പറഞ്ഞു.

Keywords: Kerala, Kannur, Ramesh Chennithala, KPCC, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق