കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയെ അന്താരാഷ്ട്റ നിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരിക്കും തന്റെ പ്രധാന ലക്ഷ്യമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. ഖാദര്‍ മാങ്ങാട് (എം.കെ. അബ്ദുള്‍ ഖാദര്‍) പറഞ്ഞു. വൈസ് ചാന്‍സലറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലേക്കുള്ള ആദ്യപടിയായി നാക്കിന്റെ അക്രഡിറ്റേഷന് നേടണം. ആറുമാസം കൊണ്ട് ഇതുനേടിയെടുക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. അഫിലിയയേറ്റഡ് കോളേജുകള്‍ക്ക് ഈ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി പഠനവകുപ്പുകള്‍ ശക്തിപ്പെടുത്തണം. ഗസ്റ്റ് അദ്ധ്യാപകരാണ് ഇപ്പോള്‍ പലയിടങ്ങളിലും അദ്ധ്യാപനം നടത്തുന്നത്. ഈ അവസ്ഥ മാറണം. സ്ഥിരം അദ്ധ്യാപകരെയും അനദ്ധ്യാപകരെയും കോളേജുകളില്‍ അവശ്യാനുസരണം നിയമിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്വാശ്റയ കോളേജുകളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി ഇവിടെയുള്ള അദ്ധ്യാപകരുടെ യോഗ്യത പരിശോധിക്കും. 50 ശതമാനം മാര്‍ക്കില്ലാത്തവരെ പഠിപ്പിക്കാന്‍ അനുവദിക്കില്ല.
കണ്ണൂര്സര്വകലാശാലയില് ഗവേഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. പോയ കാലത്തെ ഗവേഷകരുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പഠനം നടക്കുന്നത്. ഈ സമ്പ്രദായം മാറി ഗവേഷണം ഗൗരവമാര്ജ്ജിക്കണം. ഇതിന് പ്രോത്സാഹനം നല്‍കും. ഗവേഷണാനന്തര ഗവേഷണങ്ങള്‍ക്കും സൗകര്യം വിപുലമാക്കും. സര്‍വകലാശാലയുടെ സെന്‍ട്രല്‍ ലൈബ്രറി പണിപൂര്‍ത്തിയാവുന്നതോടെ സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച ലൈബ്രറിയായി മാറും. ഇതിന്റെ പ്രവൃത്തി ജൂണില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നുവെങ്കിലും കാലതാമസമുണ്ടായി. വാടകകെട്ടിടത്തില് ഇപ്പോള്‍ പ്റവൃത്തിക്കുന്ന ലൈബ്രറിയില്‍ സ്ഥലസൗകര്യം വലിയ പ്രശ്നമാണ്. 21 കോടി ചെലവിട്ടുകൊണ്ടുള്ള ഇതിന്റെ പ്രവൃത്തി എറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.
ബിരുദ-ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം എന്നിവ ശ്രമകരമായ ജോലിയാണ്. ഇവ മറ്റു യൂണിവേഴ്സിറ്റികളുടേതിനെ അപേക്ഷിച്ച് മികച്ചതാണെങ്കിലും കൂടുതല്‍ കൃത്യതയുണ്ടാക്കും. സമയബന്ധിതമായി പരീക്ഷ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുകയും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്യും. ഇതിന്റെ പ്റവര്ത്തനങ്ങള്ക്കായി പരീക്ഷാഭവന് നിര്‍മ്മിക്കും. കെട്ടിക്കിടക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. സി.സി.എസ് സസമ്പ്രദാനം ആദ്യം നടപ്പിലാക്കിയ യൂണിവേഴ്സിറ്റിയാണ് കണ്ണൂര്‍. ഇതിലെ അപാകതകള്‍ പരിഹരിക്കും.
സര്‍വകലാശാല യെഅന്തര്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി ഇവിടെ എത്തിക്കണം. ഇപ്പോള്‍ ജര്‍മ്മനിയുമായി വിദ്യാര്‍ത്ഥികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. 2013-14 വര്‍ഷത്തെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ ശ്രമിക്കും. ഇ-ഗവേണന്‍സിനായി സര്‍വകലാശാലയ്ക്ക് അഞ്ചുകോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കമ്പ്യൂട്ടര്‍വത്ക്കരണം പൂര്‍ത്തിയാക്കും. നാനോ സയന്‍സ് പോലുള്ള കോഴ്സുകള്‍ പുനരുജ്ജീവിപ്പിക്കും. രജിസ്ട്റാര് നിയമനകാര്യത്തില്‍ വരുന്ന സിണ്ടിക്കേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും. 27ന് സര്‍വകലാശാലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും തിരുവനന്തപുരത്ത് ചെന്നുകാണുമെന്നും ഖാദര്‍ മാങ്ങാട് അറിയിച്ചു.
കഴിഞ്ഞസാമ്പത്തിക വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത് 15.3 കോടി രൂപ. വാര്‍ഷിക പദ്ധതി തുക 15 കോടി രൂപയായിരുന്നു. മഞ്ചേശ്വരം ക്യാമ്പസില്‍ ഭാഷാ പഠന വിഭാഗത്തിനായി 142 ലക്ഷം രൂപവരുന്ന കെട്ടിട നിര്‍മ്മാണം തുടങ്ങി. കാസര്‍കോട് ക്യാമ്പസില്‍ ഐ.ടി കെട്ടിടനിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ 505 ലക്ഷം രൂപ ചെലവില്‍ നീന്തല്‍കുളവും സ്പോര്‍ട്സ് ഗാലറിയും നിര്‍മ്മിച്ചു.

750 പേര്‍ക്ക് ഇരിപ്പിടവും 200 പേര്‍ക്ക് താമസസൗകര്യവും ഇവിടെയുണ്ട്. നീന്തല്‍ക്കുളം സമീപത്തെ സ്കൂള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തും. ഇപ്പോള്‍ തന്നെ തളിപ്പറമ്പ് നഗരസഭയുള്‍പ്പെടെ നീന്തല്‍ പഠിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. മാനന്തവാടിയിലും നീലേശ്വരത്തും ക്യാമ്പസുകളില്‍ വികസനപ്റവര്ത്തനങ്ങള് നടന്നുവരുന്നു. പയ്യന്നൂരില്‍ ഹെല്‍ത്ത് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. താവക്കര ക്യാമ്പസില്‍ യു.ജി.സി സഹായത്തോടെയുള്ള അക്കാഡമിക് സ്റ്റാഫ് കോളേജിന്റെ ഗസ്റ്റ്ഹൗസ് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. അഡ്മിനിസ്ട്റേറ്റീവ് ബില്‍ഡിംഗിന്റെയും ലൈബ്രറിയുടെയും പ്റവര്ത്തനങ്ങളും നടക്കുന്നു.
Keywords: Kerala, Kannur, Dr. Khader Mangad, KannurUniversity, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق