കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ ആയുധ ശേഖരം കണ്ടെടുത്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബോംബ് നിര്‍മ്മാണ സാമഗ്രികളും പാസ്സ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആയുധസംഭരണ ശാല മാത്രമല്ല പരിശീലന കേന്ദ്രം കൂടിയാണിത്. മനുഷ്യ രൂപം വച്ചുള്ള പരിശീലനം തീവ്രവാദികളുടെ ഭീകര മുഖം വ്യക്തമാക്കുന്നതാണ്.
വെടിവച്ചാല്‍ ഉന്നം പിഴയ്ക്കാതിരിക്കാനാണ് മനുഷ്യ ഡമ്മി വച്ചുകൊണ്ട് പരിശീലനം നല്‍കുന്നത്. മുമ്പ് യു.ഡി.എഫ്. അധികാരത്തിലിരുന്നപ്പോഴും ഇവിടെ നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. കെട്ടിടം ഉടമ ലീഗ് നേതാവായതിനാല്‍ കേസ് തേച്ചുമായ്ച്ചു കളയുകയായിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ലീഗുകാരാണെന്നത് വ്യക്തമാണ്. ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Narath bomb |

Keywords: Kerala, Kannur, Narath, Popular front, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق