കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ അധികാര കൈമാറ്റവിഷയത്തില്‍ ലീഗില്‍ വേണമെന്നും വേണ്ടെന്നും ഭിന്നാഭിപ്രായം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന മുസ്ലീം ലീഗ് കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. ലീഗ് ചെയര്‍പേഴ്‌സണ്‍ ആരാകണമെന്ന് തീരുമാനിക്കാനാണ് യോഗം വിളിച്ചു ചേര്‍ത്തതെങ്കിലും കൗണ്‍സിലര്‍മാര്‍ക്കിടയിലുണ്ടായ ആശയകുഴപ്പം കാരണം തീരുമാനമെടുക്കാതെ പിരിഞ്ഞു.
കല്‍പ്പറ്റ നഗരസഭയില്‍ ആദ്യം അധികാരമേറ്റ ലീഗ് തുടരുകയാണെന്നും അവിടെ ഇതുവരെ ധാരണപ്രകാരം കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നുമുളള നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീറിന്റെ അഭിപ്രായം യോഗത്തില്‍ വിവാദമായി.
കല്‍പ്പറ്റ മോഡല്‍ കണ്ണൂരില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു എതിര്‍ത്തകൗണ്‍സിലര്‍മാര്‍ വാദിച്ചത്. കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ യു. ഡി. എഫ് സമിതിയില്‍ തീരുമാനമെടുക്കുന്നതിനെതിരെയും അഭിപ്രായമുണ്ടായി.
കേന്ദ്രസഹമന്ത്രി ഇ. അഹമ്മദടക്കം കണ്ണൂര്‍ നഗരസഭയിലെ അധികാരകൈമാറ്റ പ്രശ്‌നത്തില്‍ കാര്യമായി ഇടപെട്ടില്ല. നിലവിലുളള വനിതാകൗണ്‍സിലര്‍മാരില്‍ റോഷ് നി ഖാലിദോ, സീനത്തോയാണ് ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് വരേണ്ടത്. എന്നാല്‍ ലീഗില്‍ ഇതുസംബന്ധിച്ച് ഇനിയും സമവായമുണ്ടായിട്ടില്ല. അഴീക്കോട് നിയമസഭാ നിയോജക മണ്ഡലം കോണ്‍ഗ്രസ് വിട്ടു തന്ന സ്ഥിതിക്ക് അധികാര കൈമാറ്റം വേണ്ടെന്ന അഭിപ്രായം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് അധികാരം നഷ്ടപ്പെടുന്നതിന്റെ വേവലാതിയാണെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.
മുന്‍ധാരണപ്രകാരം ലീഗിന് ചെയര്‍പേഴ്‌സണ്‍ പദവി കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടുളള കത്ത് ലീഗ് ജില്ലാനേതൃത്വം ഡി.സി.സിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ നിലവിലുളള ചെയര്‍പേഴ്‌സണ്‍ എം.സി ശ്രീജ തന്നെ നഗരസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തു തന്നെ തുടരണമെന്നാണ് കോണ്‍ഗ്രസിലെ വിശാല ഐ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സുധാകര വിഭാഗം നേതാക്കളുടെ താത്പര്യം.
ഇതിനായി സംസ്ഥാന തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇവരുടെ നീക്കം. എന്തുതന്നെയായാലും കണ്ണൂര്‍ നഗരസഭയിലെ അധികാര കൈമാറ്റം മുസ്ലീം ലീഗിലും കോണ്‍ഗ്രസിലും ഉള്‍പ്പോരുകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

Keywords: Kerala, Kannur, League, IUML, DCC, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق