കണ്ണൂര്‍: കൂത്തുപറമ്പ് എരുവട്ടി പൊട്ടന്‍പാറയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കെ. പ്രേംജിത്ത്(20)നെ മര്‍ദനമേറ്റ പരുക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിലേക്കു പോകവെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചു പരുക്കേല്പിച്ചത്. ടി.പി. വധക്കേസില്‍ സാക്ഷിയായിരുന്ന കായലോട്ടെ പി. നിത്യാനന്ദനെതിരെ വധഭീഷണിയുമായി പൊട്ടന്‍പാറ ഇന്ദിരാഭവന്റെ ചുമരില്‍ എഴുതുകയും കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു.
നിത്യാനന്ദനു പുറമെ പ്രേംജിത്ത് ഉള്‍പ്പടെ മറ്റ് മൂന്നുപേര്‍ക്കെതിരേയും വധഭീഷണി എഴുതിവച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിത്യാനന്തനെ കണ്ടു കളിക്കേണ്ടെന്ന് ഓര്‍മപ്പെടുത്തിയായിരുന്നു മര്‍ദനമെന്ന് പ്രേംജിത്ത് പറഞ്ഞു. എഴുതിവച്ച ഭീഷണി സന്ദേശം വെള്ളപൂശി മായ്ച്ച നിലയിലായിരുന്നു. ഇതിന്റെ തുടര്‍ചയായാണ് പ്രേംജിത്ത് ആക്രമിക്കപ്പെട്ടതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Keywords: Kannur, Kerala, Thaliparamba, Congress worker assaulted in Kothuparamba, Letter, TP Murder, Case, Police, Clash, Thalasery, CPM, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق