കണ്ണൂര്‍: കക്കാട് പുഴയെ സംരക്ഷിക്കാന്‍ നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തിങ്കളാഴ്ച കക്കാട് പുഴ സന്ദര്‍ശിച്ച ശേഷം പുഴസംരക്ഷണ സമരസമിതി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സര്‍വേ നടത്തും. പുഴയുടെ അതിരുകള്‍ കണ്ടെത്തി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടറുകള്‍ അടച്ചിട്ടപ്പോള്‍ സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും നിലക്കുകയും പുഴയിലെ നീരൊഴുക്ക് ഇല്ലാതാവുകയും ചെയ്തു. ഇതോടെ പുഴ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. നടപടികള്‍ ആരംഭിച്ച ശേഷമേ പ്രക്ഷോഭം അവസാനിപ്പിക്കുകയുള്ളൂവന്നു സമരക്കാര്‍ കളക്ടറെ അറിയിച്ചു.

Keywords: Kerala, Kannur, Kakkad, River, Collector, Rathan Gelkkar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق