കൂത്തുപറമ്പ: ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ ഉമ്മയുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍ വച്ച് രണ്ടരവയസുകാരി കാറിടിച്ചു മരിച്ചു. പാറാല്‍ ശങ്കല്‍ തീയേറ്ററിനു സമീപം റുക്‌സ നിവാസില്‍ ടി.കെ ഹനീഫ് -റഹീന ദമ്പതികളുടെ മകള്‍ ഫന്‍സയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചൊക്‌ളി സി.പി റോഡിലാണ് അപകടം.
ഉപ്പയുടെ സഹോദരിയുടെ ചൊക്‌ളിയിലെ വീട്ടില്‍ നിന്നും തിരിച്ചുവരാനായി വീടിനു സമീപം വച്ച് ഓട്ടോയില്‍ കയറുന്നതിനിടെയാണ് ഫന്‍സയെ കാറിടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലികയെ ഉടന്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മധ്യവേനലവധിയായതിനാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഫന്‍സ കരിയാട്ടെ ഉപ്പയുടെ വീട്ടിലായിരുന്നു താമസം. അവിടെ നിന്നും ഉപ്പയുടെ സഹോദരിയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയ ശേഷം ഉമ്മയോടും സഹോദരങ്ങളുമോടൊപ്പം പാറാലിലെ വീട്ടിലേക്ക് വരികയായിരുന്നു. ഉപ്പ ഹനീഫ ഗള്‍ഫിലാണ്. സഹോദരങ്ങള്‍: സൈഫ് ഉമ്മര്‍, സിനാന്‍, ഫാത്വിമ, സല്‍ഫ.
Keywords: Kerala, Kannur, Koothuparamba, Car accident, child, die, auto, family, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق