കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മോണോ റെയില്‍ വേണമെന്നു സെമിനാറില്‍ ആവശ്യം. കണ്ണൂര്‍ പ്രസ് ക്ലബ്ബും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് മോണോ റെയിലിന്റെ കാര്യത്തില്‍ ഏകാഭിപ്രായമുയര്‍ന്നത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാതൃകയില്‍ കണ്ണൂരിലും മോണോ റെയില്‍ വേണം. കാല്‍നടയാത്രക്കാരും വാഹന സാന്ദ്രതയും കൂടുതലുള്ള നഗരത്തില്‍ കുരുക്ക് കാരണം പൊതുജനങ്ങള്‍ക്ക് മണിക്കൂറുകളോളം നഷ്ടമാവുകയാണ്.
കണ്ണൂരിന്റെ കുരുക്ക് പരിഹരിക്കാന്‍ മോണോറെയില്‍ വേണമെന്ന് ആവശ്യം
അത്യാവശ്യമായി കടന്നുപോവെണ്ട ആംബലുന്‍സുകളും ഫയര്‍ഫോഴ്‌സും വരെ കുരുക്കി ല്‍പ്പെടുന്നത് പതിവുകാഴ്ചയാണ്. ഇതിനു ശാശ്വത പരിഹാരം മോണോ റെയിലാണ്. മറ്റു വന്‍കിട നഗരങ്ങളിലെല്ലാം മോണോ റെയില്‍ യാഥാര്‍ഥ്യമായി. രാജ്യത്തു തന്നെ ഏറ്റവും വേഗം വളരുന്ന ജില്ലകളില്‍ രണ്ടാം സ്ഥാനമാണു കണ്ണൂരിനുള്ളതെന്നും പഠനത്തി ല്‍ വ്യക്തമായിരുന്നു.
തളിപ്പറമ്പ് മുതല്‍ മട്ടന്നൂര്‍ വരെയാണ് മോണോ റെയില്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 62 കിലോമീറ്ററില്‍ നടപ്പാക്കാന്‍ 7200 കോടി രൂപയാണു ചെലവ് വരിക. തളിപ്പറമ്പില്‍ നിന്നു തുടങ്ങി കണ്ണൂരിലേക്കും കണ്ണൂരില്‍ നിന്നു തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്നു മട്ടന്നൂരിലേക്കും എന്ന രീതിയില്‍ മോണോ റെയില്‍ വേണമെന്നാണ് അഭിപ്രായമുയര്‍ന്നത്. കണ്ണൂരില്‍ ഇത് അനുയോജ്യമാണോയെന്ന് പഠിക്കാന്‍ നാറ്റ് പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ചിലയിടങ്ങളില്‍ പ്രാഥമിക പഠന സര്‍വേ അരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പാക്കുന്ന നഗരറോഡ് വികസന പദ്ധതിക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ‘എല്‍ ആന്റ് ടി രാംബോളിന്റെ നേതൃത്വത്തിലും പഠനം നടക്കുന്നുണ്ട്.
മോണോ അല്ലെങ്കില്‍ മെട്രോ റെയില്‍ പോലുള്ള പദ്ധതിക്ക് പരിഗണിക്കുന്ന നഗരങ്ങളിലൊന്നായി കണ്ണൂരിനെ കേന്ദ്ര നഗരവികസന മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു ജില്ലയ്ക്കു നേട്ടമാവും. മെട്രോ റെയില്‍, മോണോ റെയില്‍ തുടങ്ങിയവ നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പരിഗണിച്ചത് നാലു നഗരങ്ങളെയാണ്. പിന്നീട് കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവയാക്കി ചുരുക്കി. ജനസംഖ്യ, യാത്രക്കാരുടെ എണ്ണം, സാമ്പത്തിക വികസനത്തിനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് പരിഗണിച്ചത്.
മോണോ റെയില്‍ പദ്ധതിക്കു കണ്ണൂരിനു മികച്ച സാഹചര്യമാണുള്ളതെന്നും പദ്ധതി തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ടു പൂര്‍ത്തിയാവുമെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ഇ ശ്രീധരന്‍ പറഞ്ഞു. മോണോ റെയില്‍ എന്ന കണ്ണൂരിന്റെ ആഗ്രഹം അതിരു കവിഞ്ഞതല്ലെന്നും അവകാശമാണെന്നും മന്ത്രി കെ സി ജോസഫ് പറഞ്ഞു. ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. പദ്ധതിക്കു ഈ മാസം തന്നെ രൂപം നല്‍കും. വിശദമായ രൂപ രേഖയുണ്ടാക്കുകയെന്നതാണ് ആദ്യ കടമ്പ. ഇതിനുള്ള നടപടിയും ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കുരുക്ക് അഴിക്കാന്‍ മോണോ റെയില്‍ അനിവാര്യമാണെന്നു ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കേണ്ട ആവശ്യകത സംബന്ധിച്ചു ഈ മാസം തന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പിക്കും. ഇതു സംബന്ധിച്ച യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. വിശദമായ റിപോര്‍ട്ട് മൂന്നു മാസത്തിനകം തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സി കെ കുര്യാച്ചന്‍, കലക്ടര്‍ രത്തന്‍ യു ഖേല്‍ക്കര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍, സെക്രട്ടറി ദീപക്, സി ജയചന്ദ്രന്‍ സംസാരിച്ചു.
Keywords: Kannur, Kerala, Call for monorail in Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
إرسال تعليق