സൗദിമലയാളികള്‍ക്ക് പുനരധിവാസ പാക്കേജ് വേണം: എ.ഐ.വൈ.എഫ്

AIYF flag
കണ്ണൂര്‍: സൗദിയില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്നവരെ സംരക്ഷിക്കാനുമുള്ള സമഗ്രമായ പാക്കേജും ആശ്വാസനടപടികളും ഉടന്‍ പ്രഖ്യാപിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആഗോളവത്കരണനയങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധികള്‍ ഏറെ വലുതാണെന്നും ഈ മുതലാളിത്തനയത്തിനെതിരെ രാജ്യത്ത് ശക്തിപ്പെട്ട് വരുന്ന സമരങ്ങളില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ പങ്ക് മഹത്തരമാണെന്നും എ ഐ വൈ എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രണ്ട് ദശകം പിന്നിട്ട ആഗോളവത്കരണനയങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറില്‍ വെള്ളോറ രാജന്‍ അധ്യക്ഷനായി. എ വി അനില്‍കുമാര്‍, കെ സി ഉമേഷ്ബാബു, ജി കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, Kannur, Saudi, Peoples, AIYF, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم