
ഇന്റേണല്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കണ്ണൂരിലെത്തി അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ബുധനാഴ്ച രാവിലെ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ഡിവൈ.എസ്.പി: പി.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് കൈമാറുന്നതോടെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകും.

മതപരമായി സംഘടിച്ച് വര്‍ഗ്ഗീയത വളര്‍ത്താനും കലാപം സൃഷ്ടിക്കാനും ശ്രമം നടത്തിയതായാണ് ഇവര്‍ക്കെതിരെ പൊലീസ് ആരോപിക്കുന്ന പ്രധാന കുറ്റം. ഇവര്‍ക്ക് വിദേശത്തുള്ള ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ, വിദേശഫണ്ട് ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തു അനധികൃതമായി കൈവശം സൂക്ഷിച്ചതിനും ആയുധം കൈവശംവച്ചതിനും അന്യായമായി യോഗം ചേര്‍ന്നതിനുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബോംബ് നിര്‍മ്മിക്കുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.

എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തില്‍ തീവ്രവാദബന്ധം സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയേക്കും. കേന്ദ്ര ഇന്റലിജന്‍സും ഇതേക്കുറിച്ച് അന്വേഷിച്ചുവരുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രതികളെ തലശ്ശേരി ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.
Keywords: Kerala, Kannur, Narath, ADGP, Visit, case, police, raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, ADGP Shankar Reddy.
إرسال تعليق