കണ്ണൂര്‍: ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്തികൊണ്ടുപോയി തൊഴില്‍ ചൂഷണത്തിന് ഇരയാക്കി ഗുരുതരമായി പൊളളലേറ്റ് ജില്ലാആശുപത്രിയില്‍ കഴിയുന്ന യുവാവിനെ സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിച്ചു.
ആറളം ഫാം സ്വദേശി സുരേഷാ(23)ണ് പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. മുഖത്തും കൈക്കാലുകള്‍ക്കും പൊളളലേറ്റ നിലയില്‍ മുംബൈയില്‍ കണ്ടെത്തിയ യുവാവിനെ മഹാരാഷ്ട്രയിലെ ബേക്കറിയിലാണ് തൊഴില്‍ ചൂഷണത്തിന് വിധേയനാക്കിയത്. സുരേഷ് ഇപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ട നിലയിലാണ്.

ഇയാളുടെ മാനസിക നിലയും തെറ്റിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സുരേഷെത്തിയത്. ജില്ലാമെഡിക്കല്‍ ഓഫീസര്‍ ആര്.രമേഷിന്റെ നേതൃത്വത്തിലുളള വിദഗ്ദ്ധ സംഘം പരിശോധിച്ച ശേഷമാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളോടൊപ്പമുണ്ടായിരുന്ന കണ്ണന് എന്ന യുവാവും ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്. പിതാവ് ചന്ദനും അമ്മ ശാന്തയുമാണ് സുരേഷിനൊപ്പം ആശുപത്രിയിലുളളത്. ജില്ലാആശുപത്രിയിലെത്തിയ പിണറായി വിജയനോടൊപ്പം നേതാക്കളായ എം.വി ജയരാജന്, പി.ജയരാജന്, എന്‍. ചന്ദ്രന് എന്നിവരുമുണ്ടായിരുന്നു.
Keywords: Kerala, Kannur, Pinarayi, Visits, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق