കണ്ണൂര്‍: കവിതയെ നന്നായി മനസിലാക്കുകയും മനസിരുത്തകയും ചെയ്ത പ്രദേശമാണ് കണ്ണൂരെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വായനാമസല്‍സരത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുരീപ്പുഴ. ചെറുശേരിയുടെ നാടായ കണ്ണൂരില്‍ കവിതയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവരാണ് കൂടുതലുള്ളത്.
ലാളിത്വം, വ്യക്തത, വ്യക്തിത്വം എന്നീ മൂന്ന് ഗുണങ്ങള്‍ കൂടി ചേര്‍ന്നതാണ് കവിതയും സാഹിത്യവും. ആവിഷ്‌കാര സ്വാതന്ത്യവും ആവിഷ്‌കാര രീതിയുമെല്ലാം ചര്‍ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് ഇതിന് വളരെയേറെ പ്രസക്തിയുണ്ടെന്നും കുരീപ്പുഴ പറഞ്ഞു. എം. മോഹനന്‍ അധ്യക്ഷതയില്‍ മാധവന്‍ പുറച്ചേരി, പ്രഭാകരന്‍ കോവൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും എം. ബാലന്‍ നന്ദിയും പറഞ്ഞു.

Keywords: Kureepuzha Sreekumar, Poem, Kannur, Library, UP School, Students, Inauguration, Kannur news, Kannur Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق