പാലുല്‍പ്പാദനത്തില്‍ ജില്ല ഏറെ പിന്നില്‍

Kerala, Kannur, Milk,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: പാല്‍ ഉല്‍പ്പാദനത്തില്‍ ജില്ല ഏറെ പിന്നിലാണെന്ന് ക്ഷീരവികസന അസി. ഡയറക്ടര്‍ ഷാന്റി എബ്രഹാം പറഞ്ഞു. കിസാന്‍ ഫ്‌ളവര്‍ഷോയുടെഭാഗമായി നടത്തിയ കാര്‍ഷികസെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.

2020 ആകുമ്പോഴെക്കും പാല്‍ ഉത്പാദനത്തില്‍ കണ്ണൂര്‍ സ്വയം പര്യാപ്തതതകൈവരിക്കും. ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ ഡോ. ദീപ ജയപാല്‍ അദ്ധ്യക്ഷത വഹിച്ചു. പി. അശോക് കുമാര്‍, ടി.രാജേഷ്, കെ. എന്‍ പുഷ്പലത , സി. ടി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. എം. രത്‌നകുമാര്‍ സ്വാഗതവും കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് നാലുമണിക്ക് എംബ്രോയ്ഡറി മത്സരം നടക്കും.

Keywords: Kerala, Kannur, Milk,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم