പെണ്‍മനസില്‍ ചുവടുറപ്പിച്ച് കളരിമുറകള്‍

Kerala, Kannur, Kalari, Girls, Students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo
കണ്ണൂര്‍: വരിഞ്ഞുമുറുകിയും ചെരിഞ്ഞമര്‍ന്നും അഭ്യാസികള്‍ അങ്കം മുറുക്കിയപ്പോള്‍ അവര്‍ അംബരപ്പോടെ നോക്കിനിന്നു. ആയുധങ്ങള്‍ മുട്ടിയുരുമ്മി തീപ്പൊരിപാറിയപ്പോള്‍ ഇമചിമ്മാതെ കളരിമുറകള്‍ അവര്‍ മനസിലേക്ക് ഏറ്റുവാങ്ങി. തങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കാനുള്ള ആത്മവിശ്വാസമേകാന്‍ കളരി അഭ്യാസങ്ങള്‍കൊണ്ടാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.

'ആരോഗ്യവും ആത്മവിശ്വാസവും കളരിപ്പയറ്റിലൂടെ' എന്ന സന്ദേശവുമായി ട്രാവന്‍കൂര്‍ സ്‌കൂള്‍ ഓഫ് കളരിപ്പയറ്റ് നടത്തിവരുന്ന കളരിപ്പയറ്റ് പഠനപ്രദര്‍ശനമാണ് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് വിദ്യാര്‍ത്ഥിനകള്‍ക്ക് കളരിയെക്കുറിച്ചുള്ള അറിവ് പകര്‍ന്നത്.

വന്ദനച്ചുവട്, കൈപ്പോര്, കൂട്ടപ്പയറ്റ്, അങ്കത്താരി തുടങ്ങി വിവിധതരം മുറകള്‍ അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സ്‌കൂളുകളിലായിരുന്നു നേരത്തെ പ്രദര്‍ശനം നടത്തിക്കൊണ്ടിരുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ചാണ് കോളേജില്‍ പഠന പ്രദര്‍ശനം നടത്തുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.ആര്‍ രമണി ഉദ്ഘാടനം ചെയ്തു. പി.ജി അജിതാ ദേവി അദ്ധ്യക്ഷത വഹിച്ചു. സി.കെ സുബൈര്‍, കെ.പി അബ്ദുള്‍ ഖാദര്‍, ജി. രാധാകൃഷ്ണന്‍, ഡോ. കെ. ജോസഫ് തോമസ് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ടി.കെ. പ്രവീണ, അഡ്വ. പൂന്തുറ സോമന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Keywords: Kerala, Kannur, Kalari, Girls, Students, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم