കണ്ണൂര്‍: ചേര്‍ത്തല ആശുപത്രിയിലെ സൂപ്രണ്ടിനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ സമരം ജില്ലയില്‍ പൂര്‍ണ്ണം. ആശ്വാസം തേടി വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയ രോഗികള്‍ നിരാശയോടെ മടങ്ങി. ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടുള്‍പ്പെടെ 25 ഡോക്ടര്‍മാരില്‍ രണ്ടുപേരൊഴികെ എല്ലാവരും പണിമുടക്കി. ഡ്യൂട്ടികാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍ ജോലിക്ക് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഒ.പിയിലെത്തിയ രോഗികളില്‍ ഉടന്‍വൈദ്യസഹായം ആവശ്യമുള്ളവരെ കാഷ്വാലിറ്റിയില്‍ വച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചു. താല്‍ക്കാലിക നിയമനത്തിലുള്ളവരും ഹൗസ് സര്‍ജന്‍സിയിലുള്ളവരുമായ അഞ്ചു ഡോക്ടര്‍മാരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. സ്‌പെഷ്യാലിറ്റി ഒ.പികള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. 20 ഓളം ശസ്ത്രക്രിയകള്‍ മുടങ്ങി. രാവിലെ ഒരു സിസേറിയന്‍ ശസ്ത്രക്രിയയും നടന്നു. വാര്‍ഡുകളില്‍ രാവിലെ ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. രണ്ട് പോസ്റ്റുമോര്‍ട്ടവും നടത്തി. ഒ.പിയിലെത്തിയ നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങി.
ഡോക്ടര്‍മാരില്ലാത്തത് പ്രസവ വാര്‍ഡില്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അമ്മമാരെയും കുട്ടികളെയും ഏറെ ബാധിച്ചു. ബന്ധുക്കള്‍ ചോരക്കുഞ്ഞുങ്ങളുമായി കാഷ്വാലിറ്റിയിലേക്ക് ഓടേണ്ടിവന്നു. ഡോക്ടര്‍മാരുടെ കുറവ് മൂലം പരിശോധനാസ്ഥലത്ത് വന്‍ തിരക്കായിരുന്നു. ഒ.പി ടിക്കറ്റെടുക്കുന്ന സ്ഥലത്ത് ജീവനക്കാരുമായി ചിലര്‍ തര്‍ക്കത്തിനും മുതിര്‍ന്നു.
ജില്ലാ ആശുപത്രിക്ക് പുറമെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും തളിപ്പറന്പ്, പയ്യന്നൂര്‍, കൂത്തുപറന്പ് താലൂക്ക് ആശുപത്രികളിലും അടിയന്തര ആവശ്യവുമായി വരുന്ന രോഗികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ ഒ.പി പ്രവര്‍ത്തനത്തിന് ഡോക്ടറുടെ സേവനം ഒരുക്കിയിരുന്നു. ഇവരൊഴികെ മറ്റെല്ലാ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതായി കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി ഡോ. രാജേഷ് അറിയിച്ചു.

Keywords: Kerala, Kannur, Doctor, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق