കണ്ണൂര്‍: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മുന്‍ എം.പി ഒ. ഭരതനെയും കുടുംബത്തെയും സി. ഐ. ടി.യു അഖിലേന്ത്യാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന അനുബന്ധപരിപാടികളില്‍ നിന്നും ഒഴിവാക്കിയത് വിവാദമാകുന്നു. ഇതു സംബന്ധിച്ച് സംഘാടകര്‍ക്കെതിരെ വിമര്‍ശനവുമായി ഭരതന്റെ ഭാര്യ സരോജിനി രംഗത്തു വന്നിട്ടുണ്ട്.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യകാല നേതാക്കളുടെ ഫോട്ടോകളും ബോര്‍ഡുകളും ജില്ലയിലെ മുക്കിലുംമൂലയിലും വരെവെച്ചപ്പോള്‍ സി. ഐ.ടി.യു സംസ്ഥാന ഭാരാവഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഭരതന്റെചിത്രമോ മറ്റ് പരാമര്‍ശങ്ങളോ ഒരിടത്തുമുണ്ടായില്ല. തന്നെയോ കുടുംബത്തെയോ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുളള ഒരുപരിപാടിക്കും ക്ഷണിച്ചിട്ടില്ലെന്ന് ഭരതന്റെ ഭാര്യ സരോജിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.കണ്ണന്റെ സഹപ്രവര്‍ത്തകനായ ഒ. ഭരതനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത് ചെറിയ അഭിപ്രായ ഭിന്നതകാരണമാണ്. കെ. എസ്. ആര്‍. ടി.സി എംപ്‌ളോയിസ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത ഭരതനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു.
സി.പി.എം വിട്ട് പുറത്തേക്ക് പോവുകയും പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനാവുകയും ചെയ്ത കെ. പി. ആര്‍ ഗോപാലനെ അവസാനകാലത്ത് പരിഗണിക്കുകയും മരണാനന്തരം ആദരിക്കാന്‍ തയ്യാറാവുകയും ചെയ്ത സി.പി.എം പാര്‍ട്ടിവിട്ടിട്ടും എങ്ങും പോവാതിരിക്കുകയും ഏറെ വൈകാതെ മരിക്കുകയും ചെയ്ത ഭരതനെ അവഗണിച്ചത് വിവാദമായിട്ടുണ്ട്.
Keywords: Kerala, Kannur, CITU, O. Barathan, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق