കണ്ണൂര്‍: സംസ്ഥാന ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ വിലക്കയറ്റത്തിനും വികസന മുരടിപ്പിനുമിടയാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി ഏകീകരണത്തിന്റെ മറവില്‍ 650 കോടി രൂപയുടെ അധികഭാരം സാധരണക്കാരനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. 138 കോടി രൂപയുടെ നികുതിഭാരമാണ് ഇതുകാരണം വര്‍ദ്ധിക്കുന്നത്.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് ബഡ്ജറ്റ് പ്രസംഗത്തില്‍ പറയേണ്ടതാണ്. ഇതിലെ ഒളിച്ചുകളി എന്തിനാണെന്ന് മനസിലാകുന്നില്ല. കെ. എസ്. ആര്‍.ടി.സി, പൊതുമേഖലാ വ്യവസായങ്ങള്‍, പരമ്പാരാഗതവ്യവസായം, വൈദ്യുതി മേഖലകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നും ബഡ്ജറ്റിലില്ലെന്നും പിണറായി ആരോപിച്ചു.

Keywords: Kerala, Kannur, Budget, Pinarayi Vijayan, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق