ധര്‍മ്മടം: മുഴപ്പിലങ്ങാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കുണ്ടത്തില്‍ സുരേന്ദ്രനെതിരെ ബി.ജെ.പി- ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നും സുരേന്ദ്രന്‍ മമ്മാക്കുന്ന് പുഴയില്‍ചാടി രക്ഷപ്പെട്ടെന്നുമുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി ധര്‍മ്മടം മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.കെ.ഗിരിധരന്‍ വ്യക്തമാക്കി.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റെന്ന നിലയിലും കോണ്‍ഗ്രസ്സിലെതന്നെ ഗ്രൂപ്പിസത്തിന്റെ പേരിലും നിരവധി ശത്രുക്കളെ സുരേന്ദ്രന്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് സുരേന്ദ്രനെതിരെ ശത്രുക്കളാരെങ്കിലും അക്രമത്തിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉത്തരവാദികളല്ല. തനിക്കെതിരെ അക്രമമുണ്ടായെന്ന സുരേന്ദ്രന്റെ ആരോപണങ്ങള്‍ മാനസിക വൈകല്യത്തില്‍നിന്ന് ഉടലെടുക്കുന്ന ജല്‍പ്പനങ്ങളായേ കരുതേണ്ടതുള്ളു. ഭരണ സ്വാധീനത്തിന്റെ മറവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് നീക്കമെങ്കില്‍ അതിനെ ചെറുക്കുമെന്നും ഗിരിധരന്‍ പ്രസ്താവനയില്‍ തുടര്‍ന്നു പറഞ്ഞു.

Keywords: Kannur, Kerala, Congress, BJP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق