ബിട്ടി രാഘവരാജെല്ലെന്ന് തെളിഞ്ഞു: പിതാവ് മെഹന്തിയെ ചോദ്യം ചെയ്യും

Kerala, Kannur, Bitty Mehanthi, Father, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നും ജര്‍മ്മന്‍യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ശിക്ഷയനുഭവിക്കവെ പരോളിലിറങ്ങി മുങ്ങിയ ബിട്ടി മെഹന്തി രാഘവരാജെന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് കണ്ണൂരില്‍ ബാങ്ക് ഓഫീസറായി ജോലി പ്രവേശിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പയ്യന്നൂര്‍ സി. ഐ അബ്ദുര്‍ റഹീമും സംഘവും പുട്ടപര്‍ത്തിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈക്കാര്യം വ്യക്തമായത്.

ബിട്ടിയുടെ പുട്ടപര്‍ത്തിയിലെ താമസസ്ഥലമായ സായിശ്രീ എന്‍ക്‌ളോസിവിലെ താഴെത്തെ നിലയിലെ മുറിയില്‍ നിന്നും ഇതുസംബന്ധിച്ചുളള സുപ്രധാന രേഖകകള്‍ പൊലീസ് കണ്ടെടുത്തു.ബിറ്റിതന്നെയാണ് രാഘവരാജെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കുടുംബഫോട്ടോയും വിവിധ രേഖകളുമാണ് ഇവിടെ നിന്നും പൊലീസിന് ലഭിച്ചത്.

ബിട്ടിയുടെ പിതാവും മുന്‍ ഒഡീഷ ഡി.ജി.പിയുമായ ബി.ബി മൊഹന്തിയുടെ തിരിച്ചറിയില്‍ കാര്‍ഡും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ബി.ബി മൊഹന്തിയെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പരോളില്‍ മുങ്ങിയ പ്രതിയെ സഹായിച്ചതിന് ബി.ബി മൊഹന്തിക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ബിട്ടിയെ പുട്ടപര്‍ത്തിയില്‍ താമസിക്കാനും വ്യാജരേഖകള്‍ സംഘടിപ്പിക്കാനും സഹായിച്ച ഹൈദരബാദിലെ എസ്. ബി.ടി മാനേജരെയും മറ്റൊരു വി. ഐ. പിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്‌തേക്കും.

വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശന്‍ രാജസ്ഥാനില്‍ ബിട്ടിക്ക് സംരക്ഷണം നല്‍കുന്നതിനായി അവിടത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായിബന്ധപ്പെട്ടിട്ടുണ്ട്. പുട്ടപര്‍ത്തിയിലെ അന്വേഷണത്തില്‍ രാഘവരാജെന്ന പേരില്‍ ഒരാളെ കണ്ടെത്താനോ ഇയാളെകുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ പൊലിസിനു കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. ഇത്തരത്തില്‍ ഒരാളില്ലെന്നാണ് പൊലിസിന്റെ നിഗമനം. പുട്ടപര്‍ത്തിയിലെ ഫ്‌ളാറ്റിലെ മേല്‍വിലാസത്തിലാണ് ബിട്ടി കണ്ണൂര്‍ ചിന്‍ടെകില്‍ എം.ബി. എയ്ക്ക് അഡ്മിഷന്‍ ലഭിച്ചതും മാടായി എസ്.ബി.ടിയില്‍ ജോലി സമ്പാദിച്ചതും. പുട്ടപര്‍ത്തി സ്ഥിതി ചെയ്യുന്ന അനന്തപൂര്‍ ജില്ലയിലെ കലക്ടറെയും വ്യാഴാഴ്ച പൊലിസ് സംഘം കണ്ടിരുന്നു.

പുട്ടപര്‍ത്തിയിലെ എസ്. ഡി.ജെ സ്‌കൂള്‍, കൊത്തേചെരുവിലെ ശ്രീവിദ്യാകോളേജ്, എന്നിവടങ്ങളിലെ അധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, താമസസ്ഥലത്തെ അയല്‍വാസികള്‍ എന്നിവരില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി പഴയങ്ങാടിയില്‍ നിന്നും രാജസ്ഥാനിലേക്ക് ബിട്ടി മെഹന്തിയെയും കൊണ്ടു പോയ തളിപ്പറമ്പ് സി. ഐ എ.വി ജോണിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം ഇന്നലെരാത്രിയോടെ രാജസ്ഥാനിലെത്തി. ഒഡീഷയിലേക്ക് പോയ ശ്രീകണ്ഠാപുരംസി. ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുളള സംഘം ഇവരോടൊപ്പം ചേരും. ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെക്കെത്തിയ ഡി. വൈ. എസ്. പി സുദര്‍ശന്റെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുക.രാജസ്ഥാനിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷം മാത്രമെ ബിട്ടിയുടെപിതാവ് ബി.ബി മെഹന്തിയെ ചോദ്യം ചെയ്യുകയുളളൂ.

Keywords: Kerala, Kannur, Bitty Mehanthi, Father, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم