ബയോഗ്യാസ് പ്ലാന്റ്: 14ന് തിരുവനന്തപുരത്ത് ചര്‍ച്ച

Kerala, Kannur, bio gas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: നഗരസഭ ചേലോറയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന 6.5 കോടി രൂപ മുതല്‍ മുടക്കിയുള്ള ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച് 14ന് മന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ച നടക്കും. കണ്ണൂര്‍ നഗരസഭാ പ്രതിനിധികളും നഗര വികസനവകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഓഫീസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

കഴിഞ്ഞദിവസം മുഖ്യമന്ത്രി കണ്ണൂരിലെത്തിയപ്പോള്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് വിഷയം അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യം മന്ത്രിയുമായി ചര്‍ച്ച ചെയ്താണ് നഗരസഭാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്കു തീരുമാനിച്ചിരിക്കുന്നത്.

Keywords: Kerala, Kannur, bio gas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم