കണ്ണൂര്‍: എല്‍.ഐ.സി മൈക്രോ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച് ഏജന്റുമാരായ സന്നദ്ധസംഘടനകള്‍ പിന്മാറുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഡിവിഷനുകളിലായി ഏകദേശം 1500ലധികം മൈക്രോ ഇന്‍ഷ്വറന്‍സ് സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കീഴില്‍ ഉപഏജന്റുമാരായി 15000ത്തിലധികം പേര്‍ ജോലി ചെയ്യുന്നു. ഒരു വര്‍ഷം ശരാശരി 100 കോടിയോളം രൂപ പ്രീമിയം തുകയിനത്തില്‍ മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ എല്‍.ഐ.സിക്ക് ലഭിക്കുന്നുണ്ട്.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കെണ്ടുവന്ന പദ്ധതിയില്‍ പ്രാരംഭഘട്ടത്തില്‍ അടയ്ക്കുന്ന തുകയോളം ബോണസ് ലഭിക്കുമെന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനം ഇപ്പോള്‍ എല്‍.ഐ.സി ലംഘിച്ചിരിക്കുകയാണെന്ന് ഏജന്റുമാരുടെ വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാലാവധി പൂര്‍ത്തിയായ പോളിസി ഉടമകള്‍ക്ക് ഒരു രൂപപോലും ഇപ്പോള്‍ ബോണസ് നല്‍കുന്നില്ല. പോളിസി ഉടമകള്‍ക്ക് പ്രീമിയം അടയ്ക്കുന്‌പോള്‍ എല്‍.ഐ.സി രസീത് നല്‍കാറില്ല. കുടിശിക വരുത്തിയ എല്‍.ഐ.സി പോളിസി ഉടമകള്‍ പലിശ ചേര്‍ത്ത് പ്രീമിയം തുക അടയ്ക്കുന്‌പോള്‍ ആറുമാസത്തിലൊരിക്കല്‍ അവര്‍ക്ക് വരുന്ന രസീതില്‍ എല്‍.ഐ.സി വാങ്ങിയ പലിശ കാണിക്കാറേയില്ല.
ഉപ ഏജന്റുമാര്‍ പോളിസി ഉടമകളുടെ വീടുകളില്‍ നിന്ന് എല്‍.ഐ.സിയുടെ പാസ് ബുക്കില്‍ വരവുവച്ച് ഒപ്പിട്ടുവാങ്ങുന്ന പ്രീമിയം തുക എല്‍.ഐ.സിയില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇപ്പോള്‍ സംവിധാനമില്ല. അതിന്റെ പേരില്‍ ഏജന്റുമാരായ സന്നദ്ധ സംഘടനകള്‍ തട്ടിപ്പ് നടത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഓരോ സംഘടനകളും ലക്ഷക്കണക്കിന് രൂപയാണ് പലിശയിനത്തില്‍ എല്‍.ഐ.സിയില്‍ അടച്ചുകൊണ്ടിരിക്കുന്നത്. സമയാസമയം എല്‍.ഐ.സി ഓഫീസില്‍ നിന്നും ഡാറ്റ ക്‌ളിയര്‍ ചെയ്തു നല്കാത്തതുകൊണ്ട് സംഘടനകള്‍ക്ക് പലിശയിനത്തില്‍ ലക്ഷങ്ങളുടെ ബാധ്യതയുണ്ടാകുന്നു.
പോളിസി ഉടമകളുടെ പ്രീമിയം തുക വീടുകളില്‍ പോയി ഉപഏജന്റുമാര്‍ ശേഖരിക്കാത്തതിന്റെ പേരില്‍ ലക്ഷക്കണക്കിന് പോളിസി ഉടമകളുടെ പ്രീമിയം എല്‍.ഐ.സിയില്‍ എത്താതെ മുടങ്ങിക്കിടക്കുകയാണ്. ഓണ്‍ലൈനിലൂടെ പോളിസി സ്വീകരിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഏജന്റുമാരായ സന്നദ്ധ സംഘടനകളുടെ ഓഫീസ് പ്രീമിയം കളക്ഷന്‍ സെന്ററാക്കി മാറ്റുന്നതിനുള്ള നടപടിയും അത്യാവശ്യമാണെന്ന് ഇവര്‍ പറഞ്ഞു. ഏജന്റുമാരായ സന്നദ്ധ സംഘടനകളില്‍ നിന്നും പലിശയിനത്തില്‍ എല്‍.ഐ.സി വാങ്ങിയ കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപ തിരിച്ചുനല്കി സംഘടനകള്‍ക്ക് ഇതിന്റെ പേരിലുണ്ടായിട്ടുള്ള സാന്പത്തിക നഷ്ടം പരിഹരിക്കുന്നതിന് എല്‍.ഐ.സി തയ്യാറാകണം.
പദ്ധതിയുടെ ഭാഗമായ സാന്പത്തിക ഇടപാടുകള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും എല്‍.ഐ.സി മൈക്രോ ഇന്‍ഷ്വറന്‍സ് ഏജന്റ്‌സ് വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്ഭവന്‍ മാര്‍ച്ച് പോലുള്ള സമരപരിപാടികള്‍ നടത്തും. പ്രസിഡന്റ് എം.വി. മാത്യു, സെക്രട്ടറി മോഹനന്‍ കോട്ടൂര്‍, കെ. ചെന്താമരാക്ഷന്‍, പ്രസാദ് ഇരിട്ടി, എസ്. ജ്യേതി, പി.എസ്. നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, LIC, micro insurance, Project, Policy, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق